ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.

മകനെ ട്രെയിനിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണു അപകടം

ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.

കുറ്റിപ്പുറം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽതെറ്റി വീണ വീട്ടമ്മ മകന്റെ കൺമുന്നിൽ വച്ച് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി മരിച്ചു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 5 ന് ആണ് അപകടം. പൊന്നാനി പൊലീസ് സ്‌റ്റേഷനു സമീപം വമ്പന്റെകത്ത് ഇബ്രാഹിമിന്റെ ഭാര്യ ആബിദ(40) ആണ് മരിച്ചത്.

കണ്ണൂരിലെ താമസസ്ഥലത്തേക്ക് പോകാനായി എത്തിയതായിരുന്നു ഇരുവരും. പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനിൽ കയറിയ ആബിദ മകനെ കയറ്റാനുള്ള ശ്രമത്തിനിടെയാണ് കാൽതെറ്റി വീണത്. മക്കൾ: മുബഷീറ, ഷറഫത്ത്, തബ്ഷീറ.

Read More >>