ജെ.എന്‍യു യൂണിയന്‍ തൂത്തുവാരി ഇടത് സഖ്യം; എസ്.എഫ്.ഐയുടെ ഐഷെ ഘോഷ് പ്രസിഡണ്ട്

സെപ്തംബര്‍ ആറിന് നടന്ന തെരെഞ്ഞടുപ്പില്‍ 67.9 ശതമാനമായിരുന്നു പോളിംഗ് നിരക്ക്

ജെ.എന്‍യു യൂണിയന്‍ തൂത്തുവാരി ഇടത് സഖ്യം; എസ്.എഫ്.ഐയുടെ ഐഷെ ഘോഷ് പ്രസിഡണ്ട്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന നാലു പോസ്റ്റുകളും സ്വന്തമാക്കി ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍. ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെ ഇന്നലെ വൈകിട്ടായിരുന്നു ഫലപ്രഖ്യാപനം. എസ്.എഫ്.ഐയുടെ ഐഷെ ഘോഷ് ആണ് പ്രസിഡണ്ട്. എ.ബി.വി.പിയുടെ മനീഷ് ജന്‍ഗിദിനെ 1175 വോട്ടുകള്‍ക്കാണ് ഘോഷ് പരാജയപ്പെടുത്തിയിത്.

ഇടത് സംഘടനകളായ ഐസ, എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നിവ ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്കെല്ലാം വിജയിച്ചത് ഇടത് പ്രതിനിധികളാണ്.

13 വര്‍ഷത്തിനുശേഷമാണ് എസ്.എഫ്.ഐക്ക് പ്രസിഡന്റ് സ്ഥാനവും ലഭിച്ചക്കുന്നത്. ഐസയുടെ സതീഷ് ചന്ദ്ര യാദവാണ് ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത്. ഡി.എസ്.എഫിന്റെ സകേത് മൂണ്‍ വൈസ് പ്രസിഡന്റുമായി തെരെഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ഐ.എസ്.എഫ് പ്രതിനിധി മുഹമ്മദ് ഡാനിഷ് തെരെഞ്ഞടുക്കപ്പെട്ടു. എല്ലാ സ്ഥാനങ്ങളിലും രണ്ടാം സ്ഥാനത്താണ് എ.ബി.വി.പി.

സതീഷ് ചന്ദ്രയാദവിന് 2518 വോട്ടും സാകേത് മൂണിന് 3365 വോട്ടുംകിട്ടി. മുഹമ്മദ് ഡാനിഷിന് ലഭിച്ചത് 3295 വോട്ട്.

സെപ്തംബര്‍ ആറിന് നടന്ന തെരെഞ്ഞടുപ്പില്‍ 67.9 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് നിരക്കായിരുന്നു ഇത്. സെപ്തംബര്‍ 8-ന് റിസള്‍ട്ട് പ്രഖ്യാപിക്കാനിരുന്നെങ്കിലും ദല്‍ഹി ഹൈക്കോടതി ഇതു നീട്ടിവെയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Read More >>