ന്റമ്മോ, ചെറുനാരങ്ങയ്ക്ക് എന്നാ വിലയാ? കിലോയ്ക്ക് 200 രൂപ!

കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 80 രൂപയായിരുന്നു ചെറുനാരങ്ങയ്ക്ക്.

ന്റമ്മോ, ചെറുനാരങ്ങയ്ക്ക് എന്നാ വിലയാ? കിലോയ്ക്ക് 200 രൂപ!

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കണ്ണുനനയിച്ച് സവാള വില കുതിക്കുന്നതിന് പിന്നാലെ വിലക്കയറ്റത്തിന്റെ പുളിപ്പുമായി ചെറുനാരങ്ങ വിപണി. ഒരാഴ്ചയ്ക്കുള്ളിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയർന്ന് കിലോയ്ക്ക് 200 രൂപ വരെ എത്തി. ഒരാഴ്ചയിക്കിടയിലാണ് ചെറുനാരങ്ങ വില ഇരട്ടിയിലേറെ വർദ്ധിച്ചത്. ഒരു കിലോ ചെറുനാരങ്ങയ്ക്ക് 200 രൂപയാണ് ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്. കിലോയ്ക്ക് 100 രൂപ വരെയാണ് ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത്.

കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 80 രൂപയായിരുന്നു ചെറുനാരങ്ങയ്ക്ക്. അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും നാരങ്ങ കേരളത്തില്‍ എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്ന് നാരങ്ങ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

അച്ചാറും നാരങ്ങാവെള്ളവുമൊക്കെ ദിനചര്യയുടെ ഭാഗമാക്കിയവരാണ് വിലക്കയറ്റത്തിൽ വലയുന്നത്. വരും ദിവസങ്ങളിലും വരവുകുറഞ്ഞാൽ നാരങ്ങവെളളത്തിനും അച്ചാറിനും വില കൂട്ടേണ്ടിവരുമെന്നും വ്യാപാരികൾ പറയുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്. മൊത്തക്കച്ചവട വിപണിയിൽ 180 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയുടെ ഇപ്പോഴത്തെ വില.

കഴിഞ്ഞ ദിവസങ്ങളിൽ സവാളവിലയും കുത്തനെ ഉയർന്നിരുന്നു. നാലുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് സവാളയ്ക്കിപ്പോൾ. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച മൊത്തവില കിലോയ്ക്കു 32 മുതൽ 34 രൂപ വരെയായിരുന്നെങ്കിൽ ഇപ്പോൾ 49 മുതൽ 50 വരെയായി. ചില്ലറവില 55 മുതൽ 62 രൂപ വരെയാണ്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ വിശദീകരിക്കുന്നത്.

Read More >>