ഒന്നിച്ചിരുന്ന് പരിഹാരം കാണാം; ഷാഹീന്‍ബാഗിലെ സമരക്കാരോട് മദ്ധ്യസ്ഥ സമിതി

അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ഒന്നിച്ചിരുന്ന് പരിഹാരം കാണാം; ഷാഹീന്‍ബാഗിലെ സമരക്കാരോട് മദ്ധ്യസ്ഥ സമിതി

ഒന്നിച്ചിരുന്ന് പരിഹാരം കാണാം; ഷാഹീന്‍ബാഗിലെ സമരക്കാരോട് മദ്ധ്യസ്ഥ സമിതി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സുപ്രിംകോടതി നിയോഗിച്ച സമിതി ചര്‍ച്ച നടത്തി. സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് ഇവിടെ എത്തിയത് എന്നും പ്രശ്‌നം ഒന്നിച്ചിരുന്നു പരിഹരിക്കാമെന്നും സമിതി അംഗങ്ങളായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ ചര്‍ച്ച വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച പറ്റില്ലെന്ന് മധ്യസ്ഥസംഘം വ്യക്തമാക്കി. ഒടുവില്‍ ചര്‍ച്ച മാധ്യമങ്ങളുടെ മുന്നില്‍ വേണമെന്ന ആവശ്യം സമരക്കാര്‍ ഉപേക്ഷിച്ചു.

സുപ്രിംകോടതി നിര്‍ദേശങ്ങളും പരാമര്‍ശങ്ങളും മധ്യസ്ഥസംഘം വിശദീകരിച്ചു. ഹെഗ്‌ഡെ ഇംഗ്ലീഷില്‍ വായിച്ച വിധി സാധന ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു. വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്‌ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു. നിങ്ങളുടെ അവകാശത്തിനു വേണ്ടി പോരാട്ടം നടത്തുമ്പോള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കേണ്ടതുണ്ട് എന്നും സമിതി ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ചയാണ് സുപ്രീം കോടതി മധ്യസ്ഥസംഘത്തെ നിയോഗിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും എന്നാല്‍ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരാന്‍ അവര്‍ക്ക് കഴിയുന്ന ബദല്‍ മേഖല എതാണെന്നും പരാമര്‍ശം നടത്തിയ ശേഷമാണ് ജസ്റ്റിസ് എസ്. കെ. കൗള്‍, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് മധ്യസ്ഥസംഘത്തെ നിയോഗിച്ചത്.

അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഷാഹീന്‍ബാഗില്‍ പ്രതിഷേധം തുടരുകയാണ്.

Next Story
Read More >>