ലയണല്‍ മെസ്സി മുന്നില്‍

നികുതി ഉൾപ്പെടാത്ത കണക്കുപ്രകാരം 7.3 മില്യൺ പൗണ്ടാണ് മെസ്സിയുടെ വരുമാനം. മത്സരത്തിൽ നിന്നും പരസ്യങ്ങളിൽ നിന്നുമുള്ള വരുമാനം ഉൾപ്പെടെയാണിത്. രണ്ടാം സ്ഥാനത്തുള്ള റൊണാൾഡോയ്ക്ക് ലഭിക്കുന്നത് 4.1 മില്യൺ പൗണ്ടാണ്. റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള കൂടുമാറ്റം റൊണാൾഡോയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ ലൈംഗികാരോപണ കുരുക്കിൽപ്പെട്ടതും താരത്തിന് തിരിച്ചടിയായി. അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോണിയോ ഗ്രിസ്മാൻ മൂന്നാം സ്ഥാനത്താണ്. 2.9 മില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ മാസവരുമാനം.

ലയണല്‍   മെസ്സി മുന്നില്‍

ലണ്ടൻ: ഫുട്‌ബോൾ താരങ്ങളുടെ മാസവരുമാനത്തിൽ ബാഴ്‌സലോണയുടെ ലയണൽ മെസ്സി മുന്നിൽ. ഫ്രഞ്ച് ന്യൂസ് ഔട്ട്‌ലെറ്റായ 'എൽ ഇക്വുപി' പുറത്തുവിട്ട കൂടുതൽ വരുമാനമുള്ള 10 താരങ്ങളുടെ പട്ടികയിലാണ് മെസ്സി മുന്നിലെത്തിയത്. ഈ വർഷം താരത്തിന്റെ മൂല്യം മുൻവർഷത്തേക്കാൾ ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടികയിലെ അഞ്ച് കളിക്കാർ സ്‌പെയിനിൽ കളിക്കുന്നവരാണ്. രണ്ടു കളിക്കാർ വീതം ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും പട്ടികയിൽ സ്ഥാനം നേടിയപ്പോൾ ഇറ്റലിയിൽ നിന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ മാത്രമാണുള്ളത്.

നികുതി ഉൾപ്പെടാത്ത കണക്കുപ്രകാരം 7.3 മില്യൺ പൗണ്ടാണ് മെസ്സിയുടെ വരുമാനം. മത്സരത്തിൽ നിന്നും പരസ്യങ്ങളിൽ നിന്നുമുള്ള വരുമാനം ഉൾപ്പെടെയാണിത്. രണ്ടാം സ്ഥാനത്തുള്ള റൊണാൾഡോയ്ക്ക് ലഭിക്കുന്നത് 4.1 മില്യൺ പൗണ്ടാണ്. റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള കൂടുമാറ്റം റൊണാൾഡോയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ ലൈംഗികാരോപണ കുരുക്കിൽപ്പെട്ടതും താരത്തിന് തിരിച്ചടിയായി. അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോണിയോ ഗ്രിസ്മാൻ മൂന്നാം സ്ഥാനത്താണ്. 2.9 മില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ മാസവരുമാനം.

പി.എസ്.ജിയുടെ ബ്രസീലിയൻ താരം നെയ്മർ നാലാം സ്ഥാനത്താണ്. 2.7 മില്യൺ പൗണ്ടാണ് നെയ്മറിന്റെ വരുമാനം. മുൻ സീസണുകളെ ആപേക്ഷിച്ച് ഇത് കുറവാണ്. ബാഴ്‌സലോണയുടെ ലൂയിസ് സുവാരസ് (2.5 മില്യൺ പൗണ്ട്), റയൽ മാഡ്രിഡിന്റെ ഗാരത് ബെയ്ൽ (2.2 മില്യൺ പൗണ്ട്), ബാഴ്‌സലോണയുടെ ഫിലിപ്പ് കുട്ടീഞ്ഞോ ( 2 മില്യൺ പൗണ്ട്), മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്‌സീസ് സാഞ്ചസ് ( 2 മില്യൺ പൗണ്ട്), പി.എസ്.ജിയുടെ കെയ്‌ലിയൻ എംബാപ്പെ (1.5 മില്യൺ പൗണ്ട്), ആഴ്‌സണലിന്റെ മെസ്യൂട്ട് ഓസിൽ (1.4മില്യൺ പൗണ്ട്) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ.

സമ്പന്ന പട്ടികയിലും ലിവർപൂൾ മുന്നിൽവാർഷിക സാമ്പത്തിക റിപ്പോർട്ടിൽ റെക്കോർഡ് ലാഭം നേടി ലിവർപൂൾ. ടാക്‌സ് കൂടാതെ 125 മില്യൺ പൗണ്ടാണ് ലിവർപൂളിന്റെ ലാഭം. കഴിഞ്ഞ തവണയിത് 40 മില്യൺ പൗണ്ടിയിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്താനായതും കുട്ടീഞ്ഞ്യോയെ ബാഴ്‌സലോണയ്ക്ക് കൈമാറ്റം ചെയ്തതും ലിവർപൂളിന് സാമ്പത്തിക നേട്ടമായി. 2016 ലെ പ്രീമിയർ ലീഗ് കിരീടത്തിനും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പ്രവേശത്തിനും ശേഷം 92.5 മില്യൺ പൗണ്ട് ലാഭം നേടിയ ലെസ്റ്റർ സിറ്റിയുടെ റെക്കോർഡാണ് ലിവർപൂൾ മറികടന്നത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയത് വഴി 72 മില്യൺ പൗണ്ടാണ് ലിവർപൂളിന് ലഭിച്ചത്. 142 മില്യൺ പൗണ്ടിനായിരുന്നു കുട്ടീഞ്ഞ്യോയുടെ കൈമാറ്റം. താരങ്ങളുടെ കൈമാറ്റത്തിലൂടെ 137 മില്യൺ പൗണ്ടാണ് ലിവർപൂൾ സാമ്പാദിച്ചത്.

Read More >>