ചാട്ടം തുടരുന്നു...ഇന്നലെ മാത്രം അഞ്ചു നേതാക്കളാണ് മറുകണ്ടം ചാടിയത്

ചില നേതാക്കള്‍ തങ്ങള്‍ക്ക് സീറ്റ് ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നു മനസിലാക്കി മാസങ്ങള്‍ക്ക് മുമ്പേ എതിര്‍പാര്‍ട്ടിയിലെത്തി. ചിലര്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് വരെ കാത്തു

ചാട്ടം തുടരുന്നു...ഇന്നലെ മാത്രം അഞ്ചു നേതാക്കളാണ് മറുകണ്ടം ചാടിയത്

തെരഞ്ഞെടുപ്പ് അടുക്കും തോറും പാര്‍ട്ടികളില്‍ നിന്നും മറുകണ്ടം ചാടുന്നവരുടെ എണ്ണം കുത്തനെയാണ് വര്‍ദ്ധിച്ചത്. ഇന്നലെ മാത്രം അഞ്ചു നേതാക്കളാണ് മറുകണ്ടം ചാടിയത്. ചില നേതാക്കള്‍ തങ്ങള്‍ക്ക് സീറ്റ് ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നു മനസിലാക്കി മാസങ്ങള്‍ക്ക് മുമ്പേ എതിര്‍പാര്‍ട്ടിയിലെത്തി. ചിലര്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് വരെ കാത്തു. ചില പാര്‍ട്ടികള്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഭരണ കക്ഷിയായ ബി.ജെ.പി ഭരണവിരുദ്ധ വികാരം ഒഴിവാക്കാന്‍ 25 ശതമാനം സിറ്റിങ് എം.പി മാരെ ഒഴിവാക്കുമെന്ന സൂചനയാണ് നല്‍കിയത്. അതിനാല്‍ തന്നെ സീറ്റു പ്രഖ്യാപനത്തിനു ശേഷം മറുകണ്ടം ചാടുന്നതിന്റെ ഒഴുക്കു വര്‍ദ്ധിച്ചേക്കാം. സീറ്റിനു വേണ്ടി ബി.ജെ.പിയിലേക്ക് പോയവരും കുറവല്ല. ചില നേതാക്കള്‍ പാര്‍ട്ടി വിട്ടു 'സ്വതന്ത്ര'രായി നില്‍ക്കുകയാണ്- തങ്ങള്‍ക്ക് പറ്റിയ പാര്‍ട്ടിയെ കാത്ത്.

ഇതുവരെ പാര്‍ട്ടി മാറിയ പ്രമുഖര്‍

ബി.ജെ.പി

മനീഷ് ഖണ്ഡൂരി- കോണ്‍ഗ്രസ്

ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.സി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവേശം.

രാം പ്രസാദ് ശര്‍മ

അസമിലെ ബി.ജെ.പി എം.പി രാം പ്രസാദ് ശര്‍മ പാര്‍ട്ടി വിട്ടു. തെസ്പൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര്ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ ക്ഷുഭിതനായാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. പഴയ കാല പ്രവര്‍ത്തകരെ ഇപ്പോഴത്തെ നേതൃത്വം അവഗണിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

ഹരിചന്ദ്ര പാണ്ഡെ - ബി.ജെ.ഡി

ഒഡിഷ ബി.ജെ.പി അദ്ധ്യക്ഷന്റെ മരുമകനും ബി.ജെ.പി നേതാവുമായ ഹരിശ്ചന്ദ്ര പാണ്ഡെ ബിജു ജനതാ ദളില്‍ (ബി.ജെ.ഡി)യില്‍ ചേര്‍ന്നു. മുഖ്യമന്ത്രി നവീന്‍ പട്നായിക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തു.

രേശ്മ പട്ടേല്‍

പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതി മുന്‍ നേതാവും ഹര്‍ദ്ദിക് പട്ടേലിന്റെ അനുയായിയുമായിരുന്ന രേശ്മ പട്ടേല്‍ പാര്‍ട്ടി അംഗ്വതം രാജി വച്ചു. എന്‍.സി.പി സീറ്റില്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ സീറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. എന്‍.സി.പി സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കും.

ശ്യാമ ചന്ദ്രന്‍ ഗുപ്ത

ബി.ജെ.പി എം.പിയായിരുന്ന ശ്രാമ ചന്ദ്രന്‍ ഗുപ്ത എസ്.പിയില്‍ ചേര്‍ന്നു. യു.പിയിലെ ബന്ദ സീറ്റില്‍ മത്സരിക്കും.

ദേവി സിങ് ഭാട്ടി

ബി.ജെ.പി മുതിര്‍ന്ന നേതാവ് ദേവി സിങ് ഭാട്ടി ബി.ജെ.പി അംഗത്വം രാജിവച്ചു. ബിക്കാനീര്‍ എം.പി അര്‍ജുന്‍ റാം മേഘവാളിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണെന്നു അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്

സുനിതാ ബിസ്വാള്‍ -- ബി.ജെ.ഡി

ഒഡിഷാ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമനാഥ ബിസ്വാളിന്‍ഫെ മകള്‍ സുനിതാ ബിസ്വാള്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു.

പ്രകാശ് ബെഹറ

ഒഡിഷ കോണ്‍ഗ്രസ് എം.എല്‍എ പ്രകാശ് ബെഹറ പാര്‍ട്ടി വിട്ടു.

നബകിഷോര്‍ ദാസ്

കോണ്‍ഗ്രസ് എം.എല്‍.എമാരായ നബകിഷോര്‍ ദാസ്, ജോഗേഷ്, സിങ്, എന്നിവര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് എം.എല്‍.എ കൃഷ്ണ ചന്ദ്ര സാഗരിയ പാര്‍ട്ടി വിട്ട് ബി.എസ്.പിയിലേക്ക് ചേര്‍ന്നു

കോണ്‍ഗ്രസ് ടിക്കറ്റില്‍ പശ്ചിമ ബംഗാളിലെ ബിഗാഡയില്‍ നിന്നും ജയിച്ച ചന്ദ്ര ബാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

ടോം വടക്കന്‍

കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും. ബി.ജെ.പി ആസ്ഥാനത്ത് വച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് അദ്ദേഹത്തിനു ബി .ജെ.പി അംഗത്വം നല്‍കിയത്.

കോണ്‍ഗ്രസ് നേതാവും പി.എസ്.സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഹനുഭായി ധൊറാജിയ

മുന്‍ ലാഠി എം.എല്‍.എയും പട്ടേല്‍ നേതാവുമായ ഹനുഭായി ധൊറാജിയ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ തിരിച്ചെത്തി. 2012 സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആദ്യം എ.എ.പിയിലും പിന്നീട് കോണ്‍ഗ്രസ്സിലും ചേര്‍ന്നു.

സുജയ് വിഖെ

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ ബി.ജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ടി.ഡി.പി

എം.പ്രഭാകര്‍ റെഡ്ഡി - വൈ എസ് ആര്‍ കോണ്‍ഗ്രസ്

മുന്‍ മന്ത്രിയായ എം. പ്രഭാകര്‍ റെഡ്ഡി ടി.ഡി.പി വിട്ട് വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നെല്ലൂര്‍ (റൂറല്‍) നിയമ സഭാ മണ്ഡലത്തില്‍ ഇദ്ദേഹത്തെ ടി.ഡി.പി സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നാലെയാണ് കൂറുമാറ്റമുണ്ടായത്.

ആന്ധ്ര എം.എല്‍.സി മഗുന്ത ശ്രീനിവാസുലു റെഡ്ഡി ടി.ഡി.പി വിട്ടു. ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സില്‍ ചേരും. നേരത്തെ കോണ്‍ഗ്രസ് എം.പിയായിരുന്ന അദ്ദേഹം 2014ലാണ് ടി.ഡി.പിയില്‍ ചേര്‍ന്നത്.

ബി.ജെ.ഡി

ഒഡിഷയിലെ ബി.ജെ.ഡി എം.പിയായ ബാലഭദ്ര മാജി പാര്‍ട്ടി അംഗ്വതം രാജി വച്ച് ബി.ജെ.പിയില്‍ ചേര്‍ന്നുയ ബി.ജെ.ഡിയുടെ അവഗണനയില്‍ പ്രതിക്ഷേധിച്ചാണ രാജിയെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയെന്നും അവര്‍ അറിയിച്ചു.

ദാമോദര്‍ റൗട്ട്

ഏഴു തവണ എം.എല്‍.എയും നാലു തവണ മന്ത്രിയുമായ ബി.ജെ.ഡി നേതാവ് ദാമോദര്‍ റൗട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഒഡിഷയിലെ ബി.ജെ.ഡി സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹത്തെ ബി.ജെ.ഡി പുറത്താക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ എം.പി അനുപം ഹസ്ര ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലം എം.പിയാണിദ്ദേഹം

പശ്ചിമ ബംഗാളില്‍ ബാരക്ക് പൂരില്‍ നിന്നും നാലു തവണ എം.എല്‍.എയായ അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

സി.പി.എം

പശ്ചിമബംഗാളിലെ ഖഗൻ മർമു എം.എല്‍.എ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

ജെ.ഡി.യു

ബിഹാറില്‍ ജെ.ഡി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പ്രചാരണ സമിതി ചെയര്‍മാനുമായിരുന്ന സതീഷ് കുമാര്‍, മുന്‍ എം.എല്‍.എ വിരേന്ദര്‍ ചൗധരി എന്നിവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

ജെ.ഡി.എസ്

ജനതാ ദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാവീഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ലഖ്നൗവിലെ ബി.എസ്.പി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി സതീശ് മിശ്ര അദ്ദേഹത്തിനു അംഗത്വം നല്‍കി. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായി ജെ.ഡി.യു സ്ഥാപകന്‍ ദേവഗൗഡയുടെ അനുവാദത്തോടെയാണ് പാര്‍ട്ടി മാറിയതെന്നും ബി.എസ്.പി ടിക്കറ്റില്‍ പശ്ചിമ യു.പിയിലെ അംറോഹ മണ്ഡലത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചപ.