തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളുടെ മതിലുകളിൽ അനുവാദമില്ലാതെ എഴുതിയവയാണ് തിരിച്ചറിയാനാവാത്തവിധം കരി ഓയിൽ ഉപയോഗിച്ചാണ് മായ്ക്കുന്നത്.

കോട്ടയത്ത് മാത്രം മായ്ച്ചത് 43539 ചുവരെഴുത്തുകള്‍

Published On: 16 March 2019 11:08 AM GMT
കോട്ടയത്ത് മാത്രം മായ്ച്ചത്   43539 ചുവരെഴുത്തുകള്‍

കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ കോട്ടയം ജില്ലയിൽ ഇതുവരെ മായ്ച്ചത് 43539 ചുവരെഴുത്തുകൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളുടെ മതിലുകളിൽ അനുവാദമില്ലാതെ എഴുതിയവയാണ് തിരിച്ചറിയാനാവാത്തവിധം കരി ഓയിൽ ഉപയോഗിച്ചാണ് മായ്ക്കുന്നത്.

അനുവാദം ചോദിക്കാതെ എഴുതിയെന്ന പരാതികൾ പരിഗണിച്ച് സ്വകാര്യ വ്യക്തികളുടെ ചുവരുകളിലെ എഴുത്തുകളും നീക്കം ചെയ്യുന്നുണ്ട്. 2836 പോസ്റ്ററുകളും 35 ബാനറുകളും ഇതുവരെ നീക്കംചെയ്തു. നീക്കം ചെയ്യുന്ന പരസ്യ സാമഗ്രികളുടെ വിശദാംശങ്ങൾ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് അതത് ദിവസംതന്നെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് നൽകുന്നുണ്ട്. എ.ഡി.എം അജിത കുമാറിന്റെ നേതൃത്വത്തിൽ ഒൻപത് സ്‌ക്വാഡുകളാണ് നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഡീഫേസ്‌മെന്റ് പ്രവർത്തനം നടത്തുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരാതി നൽകാനുള്ള സി-വിജിൽ ആപ്ലിക്കേഷനും പ്രവർത്തനസജ്ജമായിട്ടുണ്ട്. സി-വിജിലിലൂടെ നിരവധി പരാതികളാണ് ലഭിക്കുന്നത്. പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും പോസ്റ്ററുകൾ സംബന്ധിച്ചായിരുന്നു പരാതികൾ. ഇവയിൽ തുടർനടപടി സ്വീകരിച്ചു.

വോട്ടിനായി പണം നൽകൽ, പ്രേരിപ്പിക്കൽ, ഭീഷണി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങൾ തുടങ്ങിയവ കണ്ടെത്തിയാൽ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ഈ ആപ്ലിക്കേഷനിലൂടെ കമ്മീഷന് പരാതി നൽകാം.

Top Stories
Share it
Top