2019 മീറ്റര്‍ നീളത്തില്‍ കുവൈത്ത് പതാക

ഏറ്റവും നീളം കൂടിയ പതാക- രാജ്യത്തിന്റെ 58ാം സ്വാതന്ത്ര്യദിനവും വിമോചനത്തിന്റെ 28ാം വാർഷികവും അമീർ അധികാരമേറ്റതിന്റെ 13ാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് രാജ്യം മറ്റൊരു നേട്ടം കരസ്ഥമാക്കുക

2019 മീറ്റര്‍ നീളത്തില്‍ കുവൈത്ത് പതാക

കുവൈത്ത് സിറ്റി: ഏറ്റവും നീളം കൂടിയ പതാകയെന്ന ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കുവൈത്ത്. 2019 മീറ്റർ നീളത്തിലാണ് കുവൈത്ത് പതാക നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ 58ാം സ്വാതന്ത്ര്യദിനവും വിമോചനത്തിന്റെ 28ാം വാർഷികവും അമീർ അധികാരമേറ്റതിന്റെ 13ാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് രാജ്യം മറ്റൊരു നേട്ടം കരസ്ഥമാക്കുക.മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെയാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ പതാക നിർമ്മാണം പൂർത്തിയാക്കിയത്.

വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമിയുടെ നേത്യത്വത്തിലാണ് പാതക ഉയർത്തൽ ചടങ്ങ് നടക്കുക. പ്രതിരോധ മന്ത്രി ശൈഖ് നാസൽ അൽ സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അൽസബാഹ് എന്നിവരും ഗിന്നസ് ബുക്ക് വിധികർത്താക്കളും ചടങ്ങിൽ സംബന്ധിക്കും.