പീഡനം ; ഇമാമിനായി ലുക്ക് ഔട്ട് നോട്ടീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം ഒളിവിലാണെന്ന് പൊലീസ്.ചൊവ്വാഴ്ചയാണ് ഇയാൾക്കെതിരെ പൊക്സോ നിയമപ്രകാരം വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ ജമാഅത്ത് പ്രസിഡന്റ് ബാദുഷ നൽകിയ മൊഴി ആധാരമാക്കിയാണ് വിതുര പൊലീസ് കേസെടുത്തത്.

പീഡനം ; ഇമാമിനായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ആയിരുന്ന ഷെഫീഖ് അൽഖാസിമിക്കിനായി (46) അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് .ഇയാളുടെ സ്വദേശമായ ഈരാറ്റുപേട്ടയും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ സാദ്ധ്യയുണ്ടെന്നും പൊലീസ് പറഞ്ഞു. കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടതായി പൊലീസ് വിശദമാക്കി.

ചൊവ്വാഴ്ചയാണ് ഇയാൾക്കെതിരെ പൊക്സോ നിയമപ്രകാരം വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ ജമാഅത്ത് പ്രസിഡന്റ് ബാദുഷ നൽകിയ മൊഴി ആധാരമാക്കിയാണ് വിതുര പൊലീസ് കേസെടുത്തത്.

ഈ മാസം രണ്ടിനാണ് കേസിന് ആസ്‌പദമായ സംഭവം. വിതുരയിൽ ട്യൂഷനു പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ഷെഫീഖ് അൽഖാസിമി തന്റെ ഇന്നോവ കാറിൽ കയറ്റുകയായിരുന്നു .പേപ്പാറയ്‌ക്കു സമീപം പട്ടൻകുളിച്ചപാറ വനമേഖലയിൽ സ്‌കൂൾ യൂണിഫോമണിഞ്ഞ പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് സമീപവാസിയായ പെൺകുട്ടിയാണ് കണ്ടത് എന്നും പൊലീസ് പറയുന്നു.

പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇവയാണു ' റോഡിൽ നിന്ന് നൂറു മീറ്റർ ഉള്ളിലേക്കു മാറി കാർ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതു കണ്ട പെൺകുട്ടി, റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പു സ്ത്രീകളെ വിവരം അറിയച്ചതിനെ തുടർന്ന് അവരെത്തി കാർ വളഞ്ഞു. കാറിൽ ആരെന്നു ചോദിച്ചപ്പോൾ ഭാര്യയാണെന്നും, പേപ്പാറയിൽ പോയി മടങ്ങുകയാണെന്നും ഇമാം പറഞ്ഞു. ബലം പ്രയോഗിച്ച് തൊഴിലാളികൾ ഡോർ തുറന്നപ്പോൾ സ്‌കൂൾ വിദ്യാർത്ഥിനിയാണ് അകത്തെന്നു മനസ്സിലായി.തുടർന്ന് കാറിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട്, ഇമാം കാറുമായി കടന്നുകളഞ്ഞു.'

സംഭവം പുറത്തറിഞ്ഞതോടെ തൊളിക്കോട് ജമാഅത്ത് കമ്മിറ്റി അന്വേഷണം നടത്തുകയും അടിയന്തര യോഗം ചേർന്ന് ഷെഫീക്ക് അൽഖാസിമിയെ ഇമാം സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. ഇമാം പീഡിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസില്‍ പരാതി ന്‍ല്‍കാന്‍ തയാറാകാത്ത കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല.

കാർ തടയുന്ന ദൃശ്യങ്ങളും മറ്റും അതിനിടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ജമാഅത്ത് പ്രസിഡൻറ് ബാദുഷയെ വിളിച്ചുവരുത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് നെടുമങ്ങാട് ഡിവൈ.എസ് .പി ഡി. അശോകൻ പറഞ്ഞു.

Read More >>