മോദിയെ കാണുന്നതിനു മുമ്പ് ഭാര്യയെ കണ്ട് മമത; സമ്മാനമായി സാരി

ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍

മോദിയെ കാണുന്നതിനു മുമ്പ് ഭാര്യയെ കണ്ട് മമത; സമ്മാനമായി സാരി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഡല്‍ഹിയിലേക്ക് തിരിക്കവെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മോദിയുടെ ഭാര്യ യശോദബെന്നുമായി സൗഹൃദം പങ്കുവച്ച് പശ്ചിമംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൂടിക്കാഴ്ചക്കിടെ യശോദയ്ക്ക് മമത സാരി സമ്മാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍. അസന്‍സോളിലെ കല്യാശേരി ക്ഷേത്രത്തില്‍ ഇവര്‍ വഴിപാട് കഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നു വൈകുന്നേരമാണ് മമത- മോദി കൂടിക്കാഴ്ച.

Read More >>