മമതയുടെ പോരാട്ടം ഇന്ന് മുതല്‍ ഇന്ദ്രപ്രസ്ഥത്തില്‍

“ ഞങ്ങള്‍ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കില്ല. ഇത് ന്യൂഡല്‍ഹിയില്‍ ചെന്നേ അവസാനിക്കൂ " എന്ന് മമത കൊല്‍ക്കൊത്ത ധര്‍ണ്ണയില്‍ പ്രഖ്യാപിച്ചിരുന്നു.

മമതയുടെ പോരാട്ടം ഇന്ന് മുതല്‍ ഇന്ദ്രപ്രസ്ഥത്തില്‍

ന്യൂഡല്‍ഹി : പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന മഹാഗത് ബന്ധന്‍ 2 നു ഇന്ന് ന്യൂഡല്‍ഹിയില്‍ തുടക്കം .ഞായറാഴ്ച്ച മുതല്‍ കൊല്‍ക്കത്തയില്‍ , കേന്ദസര്‍ക്കാരിനെതിരെ നടത്തിയ സമരപരിപാടികളുടെ തുടര്‍ച്ചയാണു മഹാബന്ധന്‍ 2. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നാവശ്യപ്പെട്ടാണു മമതാ ബാനര്‍ജി ന്യൂഡല്‍ഹിയിലെത്തിയിരിക്കുന്നത്. ജന്ധര്‍ മന്ദിറിലാണു മമതാ ബാനര്‍ജിയിയും അനുയായികളും , സഹകാരികളും ധര്‍ണ്ണാ സമരം നടത്തുക. ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെയുള്‍ള മോദി വിരുദ്ധര്‍ മമതാ ബാനര്‍ജിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും മമതയുടെ രണ്ടാം മഹാബന്ധനു ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കങ്ങളെ തുടര്‍ന്നാണു പുതിയ രാക്ഷ്ട്രീയ നീക്കങ്ങള്‍ കൊല്‍ക്കൊത്തയില്‍ ഉണ്ടായത് . കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കൊല്‍ക്കൊത്തയില്‍ കേന്ദ്രീകരിക്കാന്‍ മമതയ്ക്ക് കഴിഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു .
" ഞങ്ങള്‍ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കില്ല. ഇത് ന്യൂഡല്‍ഹിയില്‍ ചെന്നേ അവസാനിക്കൂ " എന്ന് മമത കൊല്‍ക്കൊത്ത ധര്‍ണ്ണയില്‍ പ്രഖ്യാപിച്ചിരുന്നു.

Read More >>