ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഇതാ ഒരിന്ത്യക്കാരന്‍! കര്‍ണാടകയിലെ ശ്രീനിവാസ ഗൗഡ

ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് 28കാരനായ ശ്രീനിവാസ ഗൗഡ. ഗൗഡയുടെ ഓട്ടം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടില്ല.

ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഇതാ ഒരിന്ത്യക്കാരന്‍! കര്‍ണാടകയിലെ ശ്രീനിവാസ ഗൗഡ

ബംഗളൂരു: ലോകത്ത് വേഗതയുടെ രാജാവാണ് ഉസൈന്‍ ബോള്‍ട്ട്. ബോള്‍ട്ടിനെ വെല്ലാന്‍ ആരുണ്ട് എന്ന ചോദ്യം കായിക ലോകത്ത് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ബോള്‍ട്ടിന്റെ അതിവേഗതയെ കീഴടക്കാന്‍ ഇതാ ഒരിന്ത്യക്കാരന്‍!

നെറ്റി ചുളിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. കര്‍ണാടകയില്‍ നടന്ന ഒരു കാളപൂട്ട് മത്സരത്തില്‍ (കംബള) ശ്രീനിവാസ ഗൗഡ എന്നയാള്‍ കന്നിനൊപ്പം നൂറു മീറ്റര്‍ ഓടിയത് 9.55 സെക്കന്‍ഡിലാണ്. അതും കാല്‍പാദമൊത്ത വെള്ളത്തിലൂടെ നഗ്നപാദനായി.


സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട് സ്‌പൈക്കിട്ട് ട്രാക്കിലൂടെ നൂറു മീറ്റര്‍ ഓടി റെക്കോര്‍ഡിട്ടത് 9.58 സെക്കന്‍ഡ് സമയത്തിലും.

സി.എന്‍.എന്‍-ന്യൂസ് 18 സീനിയര്‍ എഡിറ്ററായ ഡി.പി സതീഷ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് 28കാരനായ ശ്രീനിവാസ ഗൗഡ. ഗൗഡയുടെ ഓട്ടം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടില്ല.

140 മീറ്ററായിരുന്നു കാളപൂട്ട് മത്സരം. ഇത്രയും വേഗം 13.62 സെക്കന്‍ഡിലാണ് ഗൗഡയും കാളകളും ഓടിത്തീര്‍ത്തത്. സ്‌കൂള്‍ പഠനം ഇടയ്ക്കു വച്ച് നിര്‍ത്തിയ ഗൗഡ നിര്‍മാണത്തൊഴിലാളിയാണ്.


2009ലെ ബെര്‍ലിന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഉസൈന്‍ ബോള്‍ട്ട് നൂറു മീറ്റര്‍ 9.58 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത് ലോക റെക്കോര്‍ഡിട്ടത്. 200 മീറ്ററിലെ ലോക റെക്കോര്‍ഡും ഈ ജമൈക്കന്‍ താരത്തിന്റെ പേരിലാണ്. 19.19 സെക്കന്‍ഡിലാണ് ബോള്‍ട്ട് 200 മീറ്റര്‍ ഓടിയത്.

Next Story
Read More >>