ഒരു ജി.പി.എസ് വിവാഹാഭ്യർത്ഥന

അത്തരം ഒരു അവിസ്മരണീയമായ വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ സംസാരവിഷയം. യാസുഷി തകാഹഷിയെന്ന ചെറുപ്പക്കാരനാണ് തന്നെ വിവാഹം ചെയ്യുമോ എന്ന് പറയാൻ 7160 കിലോമീറ്റർ യാത്ര ചെയ്തത്. ഇതെന്താ സംഭവം എന്നല്ലേ. പറയാം. താൻ സഞ്ചരിച്ച വഴികളെല്ലാം തന്റെ മൊബൈൽ ഫോണിലെ ജി.പി.എസ് വഴി രേഖപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്യുമോ എന്നർത്ഥം വരുന്ന മാരി മീ എന്ന ഇംഗ്ലീഷ് വാക്ക് ഇദ്ദേഹം പ്രണയിനിയ്ക്ക് കൊടുത്തത്.

ഒരു ജി.പി.എസ്  വിവാഹാഭ്യർത്ഥന

ടോക്കിയോ: പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത് പ്രണയം പോലെത്തന്നെ എല്ലാ സൗന്ദര്യത്തോടുകൂടിയാവണം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഞാൻ തന്നെ വിവാഹം ചെയ്‌തോട്ടെ എന്ന് സാധാരണ രീതിയിൽ പ്രണയിനിയോട് ചോദിക്കുന്നതിന് പകരം അല്പം കാല്പനികതയോടെ ഈ ഘട്ടം അവിസ്മരണീയമാക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.

അത്തരം ഒരു അവിസ്മരണീയമായ വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ സംസാരവിഷയം. യാസുഷി തകാഹഷിയെന്ന ചെറുപ്പക്കാരനാണ് തന്നെ വിവാഹം ചെയ്യുമോ എന്ന് പറയാൻ 7160 കിലോമീറ്റർ യാത്ര ചെയ്തത്. ഇതെന്താ സംഭവം എന്നല്ലേ. പറയാം. താൻ സഞ്ചരിച്ച വഴികളെല്ലാം തന്റെ മൊബൈൽ ഫോണിലെ ജി.പി.എസ് വഴി രേഖപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്യുമോ എന്നർത്ഥം വരുന്ന മാരി മീ എന്ന ഇംഗ്ലീഷ് വാക്ക് ഇദ്ദേഹം പ്രണയിനിയ്ക്ക് കൊടുത്തത്.

ഇന്നേ വരെ ടോക്കിയോ നഗരം വിട്ട് പുറത്തുപോയിട്ടില്ലാത്ത യാസുഷി ഇതിനായി തന്റെ ജോലി രാജിവെച്ചു. യാത്രക്കാവശ്യമുള്ള വകകളെല്ലാം എടുത്ത് തന്റെ കാറുമായി യാത്ര തുടങ്ങി. പുസ്‌കങ്ങളിലും സിനിമയിലും മാത്രം കണ്ട സ്ഥലങ്ങൾ നേരിട്ട് കാണാനും ഈ യാത്രയിൽ സാധിച്ചെന്നു പറയുന്നു യാസുഷി. വിവിധ സ്ഥലങ്ങൾ, മനുഷ്യർ, ഭക്ഷണം കാലാവസ്ഥ തുടങ്ങി എല്ലാ തരത്തിലും പുത്തൻ അനുഭവമായിരുന്നു തന്റെ ഈ വിവാഹ അഭ്യർത്ഥനക്കായുള്ള യാത്രയെന്ന് യാസുഷി പറഞ്ഞു.

ഇത്രയും മനോഹരമായി തന്നോട് വിവാഹഭ്യർത്ഥന ചെയ്ത കാമുകനോട് വിവാഹത്തിന് സമ്മതം മൂളാൻ കാമുകിയ്ക്ക് മറുത്തൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ ആശ്ചര്യമാണ് തനിക്ക് ഇതെന്നും ലോകത്തിലെ ഏറ്റവും വലിയ സ്നേഹമായാണ് തനിക്ക് തോന്നിയതെന്നും പ്രണയിനി പറഞ്ഞു.