മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിവാഹബന്ധം

മോശമായ പദപ്രയോഗങ്ങൾ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോൾ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടൻ തന്നെ വിവാഹമോചനവും അനുവദിച്ചു.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിവാഹബന്ധം

കുവൈത്ത് സിറ്റി : വിവാഹ കരാറിൽ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു. കുവൈറ്റിലാണ് സംഭവം. നിയമപ്രകാരം കോടതിയിൽ വെച്ച് വിവാഹ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഭർത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പോൾ തന്നെ വിവാഹമോചന അപേക്ഷയും നൽകിയത്.

കോടതിയിൽ നിന്ന് ഭർത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാൽ വഴുതി. ഇത് കണ്ട് വരൻ പരിഹസിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് വധു പറഞ്ഞു.

മോശമായ പദപ്രയോഗങ്ങൾ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോൾ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടൻ തന്നെ വിവാഹമോചനവും അനുവദിച്ചു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത അറബ് ലോകത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയാണ് ഭർത്താവിന്റെ പെരുമാറ്റമെങ്കിൽ പിന്നെ ഭാര്യ അപ്പോൾ തന്നെ വിവാഹമോചനം നേടിയത് നന്നായെന്നാണ് പലരുടെയും കമന്റുകൾ.

Read More >>