ഇന്ത്യന് പ്രതിമകളുടെ ജാതിയും കക്ഷിരാഷ്ട്രീയവും ; സമൂഹ മാദ്ധ്യമങ്ങളില് വിമര്ശനം

രാജ്യത്തെ നികുതിപ്പണം ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിമകള്ക്കായി മാറ്റിവെക്കപ്പെടുമ്പോള് കോടതി പോലും ഇടപ്പെടുന്നില്ലെന്ന വിമര്ശനമാണു സമൂഹമാദ്ധ്യമങ്ങളില് ഉയരുന്നത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില് സവര്ണ്ണ പക്ഷത്താണെന്നാണ് വിമര്ശനം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയെന്ന ചര്ച്ചകളും സജീവമാണ്.

ഇന്ത്യന് പ്രതിമകളുടെ ജാതിയും കക്ഷിരാഷ്ട്രീയവും ; സമൂഹ മാദ്ധ്യമങ്ങളില് വിമര്ശനം

ലഖ്നൌ : ഇന്ത്യയിലെ പ്രതിമകള്ക്കു പോലും ജാതിയുടെ രാഷ്ട്രീയം. രാമന്റെയും ശിവജിയുടെയും പട്ടേലിന്റെയും പ്രതിമകള് ഉയരുമ്പോള് ദളിത് നേതാക്കളുടെ പ്രതിരൂപങ്ങള് തകര്ക്കപ്പെടുകയാണു.

രാജ്യത്തെ നികുതിപ്പണം ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിമകള്ക്കായി മാറ്റിവെക്കപ്പെടുമ്പോള് കോടതി പോലും ഇടപ്പെടുന്നില്ലെന്ന വിമര്ശനമാണു സമൂഹമാദ്ധ്യമങ്ങളില് ഉയരുന്നത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില് സവര്ണ്ണ പക്ഷത്താണെന്നാണ് വിമര്ശനം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയെന്ന ചര്ച്ചകളും സജീവമാണ്.

ഖജനാവിലെ പണം ഉപയോഗിച്ച് നോയിഡയിലും ലഖ്നൗവിലും സ്വന്തം പ്രതിമയും ബി.എസ്.പി ചിഹ്നമായ ആനയുടെ പ്രതിമയും നിര്മ്മിച്ച സംഭവത്തില് ഉത്തര്പ്രദേശ് മുന് മുഖ്യമന്ത്രി മായാവതി പണം തിരിച്ചടക്കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ദളിത് നേതാക്കള് ഉള്പ്പെടെ നിരവധി പേരുടെ പ്രതിമകള് ഉത്തര്പ്രദേശ് മുന് മുഖ്യമന്ത്രിയായ മായാവതി ആ കാലത്ത് നിര്മ്മിച്ചിട്ടുണ്ട്. എന്നാല് സ്വന്തം പ്രതിമയും പാര്ട്ടി ചിഹ്നവും നിര്മ്മിച്ചതാണ് മായാവതിക്ക് തിരിച്ചടിയായത്. സാധാരണക്കാരന്റെ നികുതിപ്പണം പ്രതിമാ നിര്മ്മാണത്തിന് ഉപയോഗിച്ച മായാവതിയുടെ നിലപാടിനോടും യോജിക്കാന് കഴിയില്ലെന്ന് നവമാദ്ധ്യമങ്ങള് കുറ്റപ്പെടുത്തുന്നു. എന്നാല് രാജ്യത്തിന്റെ ഖജനാവ് പോലും ചോര്ത്തിയ 'സ്റ്റാച്യു ഓഫ് യൂണിറ്റി' എന്ന പട്ടേലിന്റെ പ്രതിമയ്ക്കും, മഹാരാഷ്ട്രയിലും ഉത്തര്പ്രദേശിലും ഉയരുന്ന ഛത്രപതി ശിവജിയുടെയും ശ്രീരാമന്റെയും പ്രതിമകള്ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാന് കോടതി കഴിയുന്നില്ലെന്നും ഇവര് ചൂണ്ടിക്കാട്ടുന്നു.

നര്മദ നദിയി ല് സര്ദാര് സരോവര് അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില് 2063 കോടി രൂപ ചെലവഴിച്ചാണ് സര്ദാര് വല്ലഭ്ഭായ് പട്ടേല് പ്രതിമ പണിതത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ (182 മീറ്റര്) എന്ന പെരുമയോടെയാണ് 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമ ഉയരുന്നത്.

പട്ടേല് പ്രതിമയേക്കാള് ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിര്മ്മാണത്തിന്റെ ആലോചനകളിലാണ് മഹാരാഷ്ട്ര സര്ക്കാര്.

ഇതിനു 3,643.78 കോടിരൂപ ചെലവ് വരുമെന്നാണു കണക്ക് കൂട്ടല് .

സുരക്ഷാക്രമീകരണങ്ങള് , സ്ഥലത്തിന്റെ സര്വെ എന്നിവ ഉള്പ്പടെയുള്ള ചെലവാകും ഈ തുകയെന്നും 2022-23 കാലഘട്ടത്തില് പ്രതിമയുടെ നിര്മാണം പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ 151 മീറ്റര് ഉയരത്തില് ശ്രീരാമന്റെ പ്രതിമ നിര്മിക്കാന് ഉത്തര്പ്രദേശ് സര്ക്കാറും തയ്യാറെടുക്കുകയാണ്. രാംപൂരില് സരയൂ നദിക്കരയിലാണ് രാമപ്രതിമ നിര്മിക്കാന് തീരുമാനം.

മായാവതിക്കെതിരെ ശബ്ദമുയര്ത്തിയവര് സവര്ണ്ണ ബിംബങ്ങള്ക്കെതിരെ സംസാരിക്കുന്നില്ലെന്ന വിമര്ശനവും ഇതോടെ ഉയരുകയാണ്. ദളിത് നേതാക്കളുടെത് ഉള്പ്പെടെ വിവിധ പ്രതിമകള് മായാവതി നിര്മ്മിച്ചിട്ടുണ്ടെങ്കിലും അവരുടെയും പാര്ട്ടി ചിഹ്നത്തിന്റെയും പ്രതിമ മാത്രം ഉയര്ത്തി കാട്ടിയുള്ള പ്രചാരണമാണ് നടക്കുന്നതെന്നും വിമര്ശകര് പറയുന്നു.

Read More >>