ഇന്ത്യയില്‍ സന്തോഷം തേടി മെലാനിയ ട്രംപ്- ഡല്‍ഹിയിലെ ഹാപ്പിനസ് ക്ലാസുകള്‍ സന്ദര്‍ശിക്കും

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന ഹാപ്പിനസ് ക്ലാസുകളാണ് മെലാനിയ സന്ദര്‍ശിക്കുന്നത്.

ഇന്ത്യയില്‍ സന്തോഷം തേടി മെലാനിയ ട്രംപ്- ഡല്‍ഹിയിലെ ഹാപ്പിനസ് ക്ലാസുകള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ആരുമില്ല എന്നതു തന്നെയാണ് ഉത്തരം. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്ന ഭാര്യ മെലാനിയ ട്രംപിനും ആവശ്യം സന്തോഷം തന്നെ. ട്രംപ് ഔദ്യോഗിക കൂടിക്കാഴ്ചകളുമായി തിരക്കിലാകുന്ന വേളയില്‍ ഡല്‍ഹിയിലെ ഹാപ്പിനസ് ക്ലാസുകള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് യു.എസിലെ പ്രഥമ വനിത.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന ഹാപ്പിനസ് ക്ലാസുകളാണ് മെലാനിയ സന്ദര്‍ശിക്കുന്നത്. ഫെബ്രുവരി 25ന് ഹാപ്പിനസ് കരിക്കുലത്തിലെ വിദ്യാര്‍ത്ഥികളുമായി ഇവര്‍ സംവദിക്കുകയും ചെയ്യും. ദക്ഷിണ ഡല്‍ഹിയിലെ നാനാക്പുരയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മെലാനിയ സ്‌കൂൡലെത്തുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ ചേര്‍ന്ന് മെലാനിയയെ സ്വീകരിക്കും.

2018 ജൂലൈ ഒന്നു മുതലാണ് സ്‌കൂളില്‍ ഹാപ്പിനസ് കരിക്കുലം എ.എ.പി സര്‍ക്കാര്‍ അവതരിപ്പിച്ചത്. കരിക്കുലം പ്രകാരം ഒന്നു മുതല്‍ എട്ടുവരെ ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ ദിവസം ഒരു പിരിയഡ് ധ്യാനം, കഥ പറച്ചില്‍, മറ്റു ആക്ടിവിറ്റികള്‍ എന്നിവയ്ക്കായി മാറ്റിവയ്ക്കണം.

Next Story
Read More >>