നീലച്ചിത്രങ്ങളില്‍ നിന്ന് സമ്പാദിച്ചത് എട്ടര ലക്ഷം; പോണ്‍ കാലം ഇഷ്ടമല്ലാത്ത ഭൂതകാലം- മിയ ഖലീഫ

പോണ്‍ ഇന്‍ഡസ്ട്രി വിട്ട ശേഷം സ്‌പോര്‍ട്‌സ് അവതരാകയായി ആണ് മിയ ഇപ്പോള്‍ ജോലി ചെയ്യുന്നത്

നീലച്ചിത്രങ്ങളില്‍ നിന്ന് സമ്പാദിച്ചത് എട്ടര ലക്ഷം; പോണ്‍ കാലം ഇഷ്ടമല്ലാത്ത ഭൂതകാലം- മിയ ഖലീഫ

ന്യൂയോര്‍ക്ക്: നീലച്ചിത്ര വ്യവസായത്തില്‍ നിന്ന് 12,000 ഡോളര്‍ മാത്രമേ (8.5 ലക്ഷം) സമ്പാദിച്ചുള്ളൂവെന്ന് മുന്‍ നീലച്ചിത്ര നടി മിയ ഖലീഫ. മൂന്നു മാസമാണ് ഇന്‍ഡസ്ട്രിയില്‍ ഇവര്‍ ജോലി ചെയ്തതെങ്കിലും മേഖലയിലെ ജനപ്രിയ പേരായി മിയ മാറിയതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വൈസ് പറയുന്നു. 2018ല്‍ ഗൂഗ്‌ളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തിയാണ് മിയ.

' ദശലക്ഷക്കണക്കിന് ഡോളര്‍ ഇതില്‍ നിന്ന് സമ്പാദിച്ചെന്നാണ് ജനം കരുതുന്നത്. പന്ത്രാണ്ടായിരം രൂപ മാത്രമേ ഉണ്ടാക്കിയുള്ളൂ. പോണ്‍ വിട്ട ശേഷം സാധാരണ ജോലി കിട്ടുക പ്രയാസമാണ്. പോണ്‍ ചെയ്യുക എന്നത് ബോധപൂര്‍വ്വം എടുത്ത തീരുമാനമായിരുന്നില്ല. അതൊരു തമാശയ്ക്ക് ചെയ്തതാണ്' - അവര്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ഒരു പോണ്‍സൈറ്റുമായി ബന്ധമില്ല എന്നും അതില്‍ നിന്നുള്ള വരുമാനം കിട്ടുന്നില്ല എന്നും മിയ പറഞ്ഞു. ഒരു ചില്ലിക്കാശ് പോലും അതില്‍ നിന്ന് കിട്ടിയിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും ഒരു രണ്ടാം അവസരം ഉണ്ടാകും. അവര്‍ തന്നെ ആഗ്രഹിക്കാത്ത ഒരു ഭൂതകാലവും- അവര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതു പ്രകാരം പോണ്‍ ഇന്‍ഡസ്ട്രി വിട്ട ശേഷം സ്‌പോര്‍ട്‌സ് അവതരാകയായി ആണ് മിയ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

Read More >>