പ്രധാനമന്ത്രി വീണ്ടും അഭ്രപാളിയിൽ; നിർമ്മിക്കുന്നത് സഞ്ജയ് ലീല ബൻസാലി

മൻ ബൈരാഗി എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറംലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്

പ്രധാനമന്ത്രി വീണ്ടും അഭ്രപാളിയിൽ; നിർമ്മിക്കുന്നത് സഞ്ജയ് ലീല ബൻസാലി

മുംബൈ: വ്യത്യസ്ത ആശയങ്ങൾക്കൊണ്ട് ഹിറ്റുകൾ നേടുന്ന സംവിധായകനാണ് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ലീല ബൻസാലി. പൗരാണികവും ചരിത്രപരവുമായ കഥകള്‍ ബൻസാലിയുടെ കൈയിൽ ഭദ്രം. തന്റെ പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങുകയാണ് ബൻസാലി. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൗവ്വനകാലത്തെക്കുറിച്ച്.

മൻ ബൈരാഗി എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറംലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ബോളിവുഡ് താരം അക്ഷയ് കുമാറും പ്രഭാസും കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

സഞ്ജയ് ത്രിപാഠിയാണ് ചിത്രം സംവിധാനം ചെയ്യുക. സഞ്ജയ് ലീല ബൻസാലിക്കൊപ്പം മഹാവീർ ജയിനും നിർമാണത്തിൽ പങ്കാളിത്തം വഹിക്കും. ചിത്രം സത്യസന്ധമായും ആത്മാർത്ഥമായും പുറത്തിറക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബൻസാലി പറഞ്ഞു.

'ഒരു ചെറുപ്പക്കാരനിൽ നിന്നുമുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വഴിത്തിരിവിനെപ്പറ്റി കൃത്യമായ പഠനം നടത്തിയ കഥയാണിത്. അതെന്നെ ആകർഷിച്ചു. ഇത് പറയപ്പെടേണ്ട കഥയാണെന്ന് എനിക്ക് തോന്നുന്നു'- ബൻസാലി കൂട്ടിച്ചേർത്തു.

Read More >>