സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റമില്ല

ഇന്നലെ പാകിസ്താനിലെത്തേണ്ടിയിരുന്ന രാജകുമാരൻ ഒരു ദിവസം വൈകി ഇന്നാണ് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുകയെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താ കുറിപ്പിൽ അറിയിച്ചു.

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റമില്ലBy The White House from Washington, DC. Cropped by User:Siqbal - President Trump's Trip Abroad, Public Domain, https://commons.wikimedia.org/w/index.php?curid=61149544

റിയാദ്: സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹിഫ്സുറഹ്മാൻ അറിയിച്ചു. മുമ്പ് നിശ്ചയിച്ച പ്രകാരം 19നാണ് രാജകുമാരൻ രണ്ടു ദിവസത്തെ ചരിത്രപ്രസിദ്ധമായ സന്ദർശനത്തിനായി

ന്യൂഡൽഹിയിലെത്തുന്നത്. സന്ദര്‍ശനത്തില്‍ മാറ്റങ്ങളുണ്ടാകാമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, കിരീടാവകാശിയുടെ പാക് സന്ദർശനം ഒരു ദിവസത്തേക്ക് ചുരുക്കി. ഇന്നലെ പാകിസ്താനിലെത്തേണ്ടിയിരുന്ന രാജകുമാരൻ ഒരു ദിവസം വൈകി ഇന്നാണ് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുകയെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താ കുറിപ്പിൽ അറിയിച്ചു.

Read More >>