അമ്മയെ കത്തിച്ചു കുഴിച്ചു മൂടി; മകന്‍ കസ്റ്റഡിയില്‍

പ്രദേശത്തു നിന്നും രൂക്ഷഗന്ധം വന്നതിനെ തുടർന്ന് പരിസര വാസികൾ നടത്തിയ അന്വേഷണത്തിലാണ് കരിഞ്ഞ നിലയിൽ തലയോട്ടിയും അവശിഷ്ടങ്ങളും കണ്ടെത്തിയത്. കാഞ്ചനവല്ലിയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.

അമ്മയെ കത്തിച്ചു കുഴിച്ചു മൂടി; മകന്‍ കസ്റ്റഡിയില്‍

പറവൂർ: വീടിനോട് ചേർന്നുള്ള ചതുപ്പിൽ വൃദ്ധയെ കത്തിച്ച ശേഷം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ഇളയ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കൻ പറവൂർ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷൺുമുഖത്തിന്റെ ഭാര്യ കാഞ്ചനവല്ലിയുടെ (72) മൃതദേഹമാണ് കണ്ടെത്തിയത്.

മകൻ സുരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തു നിന്നും രൂക്ഷഗന്ധം വന്നതിനെ തുടർന്ന് പരിസര വാസികൾ നടത്തിയ അന്വേഷണത്തിലാണ് കരിഞ്ഞ നിലയിൽ തലയോട്ടിയും അവശിഷ്ടങ്ങളും കണ്ടെത്തിയത്. കാഞ്ചനവല്ലിയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. വീട്ടിനുള്ളിലിട്ട് കൊലപ്പെടുത്തിയ ശേഷം കത്തിച്ച് കുഴിച്ചു മൂടിയതാണെന്ന് പൊലീസ് സംശയിക്കുന്നു.

Read More >>