ഒരേ ഒരു മാസം; മുകേഷ് അംബാനിയുടെ ആസ്തി വര്‍ദ്ധിച്ചത് നാല്‍പ്പതിനായിരം കോടി

റിലയന്‍സിന്റെ ടെലികോം കമ്പനിയായ ജിയോ മറ്റു ടെലികോം കമ്പനിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് വിപണിയില്‍ ഉണ്ടാക്കിയത്

ഒരേ ഒരു മാസം; മുകേഷ് അംബാനിയുടെ ആസ്തി വര്‍ദ്ധിച്ചത് നാല്‍പ്പതിനായിരം കോടി

ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയുടെ ആസ്തിയിലുണ്ടായത് നാല്‍പ്പതിനായിരം കോടി രൂപ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ 9.6 ശതമാനം വര്‍ദ്ധനയുണ്ടായതാണ് മുകേഷിന് നേട്ടമായത്. മൊത്തം 59 ബില്യണാണ് അംബാനിയുടെ ആസ്തി.

വെള്ളിയാഴ്ച 8.57 ലക്ഷം കോടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. തൊട്ടുപിന്നില്‍ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസാണ്; 7.46 ലക്ഷം കോടി. രണ്ട് മൂന്ന് ആഴ്ചകള്‍ക്കിടെ ഇരുകമ്പനികളും തമ്മിലുള്ള ഓഹരി മൂല്യത്തില്‍ 11.11 ലക്ഷം കോടിയുടെ വ്യത്യാസമാണ് ഉണ്ടായത്. വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി മൂല്യം ഇടിഞ്ഞതാണ് ടി.സി.എസിന് വിനയായത്.

കഴിഞ്ഞ ഒരു മാസം റിലയന്‍സിന്റെ ഓഹരി 9.6 ശതമാനം വര്‍ദ്ധിച്ച് 1,352.40 രൂപയായി. ടി.സി.എസിന്റേത് 7.75 ശതമാനം താഴ്ന്ന് 1,987.05 രൂപയായി.

റിലയന്‍സിന്റെ ടെലികോം കമ്പനിയായ ജിയോ മറ്റു ടെലികോം കമ്പനിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് വിപണിയില്‍ ഉണ്ടാക്കിയത്. ആക്‌സിസ് ക്യാപിറ്റല്‍ പുറത്തുവിട്ട കണക്കു പ്രകാരം ജിയോയുടെ ഓപറേറ്റിങ് വരുമാനത്തില്‍ 5.2 ശതമാനം വര്‍ദ്ധനാണ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഉണ്ടായത്.

>ഇന്ത്യയിലെ അതിസമ്പന്നന്‍

കഴിഞ്ഞ ദിവസം ഫോബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം

തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും ഇന്ത്യയിലെ അതിസമ്പന്നനായി മുകേഷ് അംബാനി തുടരുകയാണ്. 51.4 ബില്യണ്‍ ഡോളറാണ്് മുകേഷിന്റെ ആസ്തി.

ഗൗതം അദാനി എട്ടു സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി രണ്ടാം സ്ഥാനത്തെത്തി. 15.7 ബില്യണാണ് അദാനിയുടെ ആസ്തി. അശോക് ലെയ്ലന്‍ഡിന്റെ ഉടമസ്ഥരായ ഹിന്ദുജ ബ്രദേഴ്സ് ആണ് മൂന്നാം സ്ഥാനത്ത്. ആസ്തി 15.6 ബില്യണ്‍ ഡോളര്‍.

ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ത്രി, കൊടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊടക്, എച്ച്.സി.എല്‍ ടെക്നോളജീസ് ഉടമ ശിവ് നടാര്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.

അവന്യൂ സൂപ്പര്‍മാര്‍ട്സ് ഉടമ രാധാകൃഷ്ണന്‍ ദമാനി ഏഴാമതായും ഗോദ്റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്റജ് (ഗോദ്റജ് ഫാമിലി) എട്ടാമതായും ഇടംപിടിച്ചു. ലക്ഷ്മി മിത്തല്‍, കുമാരമംഗലം ബിര്‍ല എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.

Read More >>