വ്യക്തിഹത്യ മാത്രമാണ് ചിലരുടെ ഉദ്ദേശ്യം;ഗ്രൂപ്പ് മാനേജര്‍മാര്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചു- മുല്ലപ്പള്ളി

വ്യക്തിഹത്യ മാത്രമാണ് ചിലരുടെ ഉദ്ദേശം.

വ്യക്തിഹത്യ മാത്രമാണ് ചിലരുടെ ഉദ്ദേശ്യം;ഗ്രൂപ്പ് മാനേജര്‍മാര്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചു-  മുല്ലപ്പള്ളി

തിരുവനന്തപുരം: കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമർശങ്ങളിൽ നിലപാട് കടുപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി വ്യക്തഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് അദ്ദേഹം ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു.

കഴിഞ്ഞ യോഗത്തിലെ ചർച്ചകൾ മാദ്ധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിലെ അതൃപ്തി അറിയിച്ച മുല്ലപ്പള്ളി എട്ടാം തിയ്യതിയിലെ രാഷ്ട്രീയകാര്യസമിതി യോഗം മാറ്റി പുതിയ തിയ്യതി ഹൈക്കമാൻഡ് നിർദേശാനുസരണം മതിയെന്ന നിലപാടിലാണ്. ക്രിയാത്മക ചർച്ചകൾക്കായി രൂപീകരിച്ച സമിതി ചെളിവാരിയെറിയാനുള്ള വേദിയായി മാറരുത്.

വ്യക്തിഹത്യ മാത്രമാണ് ചിലരുടെ ഉദ്ദേശം. ചർച്ചകൾ ചോരരുതെന്ന് തീരുമാനിച്ചിട്ടും മാദ്ധ്യമങ്ങൾക്ക് ചോർത്തി. പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പുറത്തുവന്നത്. ഉന്നതനേതാക്കൾ പങ്കെടുക്കുന്ന യോഗം ഗൗരവമായി കാണുന്നില്ല. ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ മാത്രമേ രാഷ്ട്രീയകാര്യ സമിതിയുമായി മുന്നോട്ട് പോകുവെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ മുല്ലപ്പള്ളി ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുയർന്നിരുന്നു. തന്നെ ഒറ്റതിരിഞ്ഞാക്രമിക്കാൻ ഗ്രൂപ്പ് മാനേജർമാർ രാാഷ്ട്രീയകാര്യസമിതി യോഗം ഉപയോഗിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നില്ലെന്ന വ്യാപക ആക്ഷേപത്തെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച യോഗം ചേർന്നത്. എന്നാൽ യോഗം മാറ്റിയതിനെക്കുറിച്ച് പരസ്യ പ്രതികരണത്തിന് മുല്ലപ്പള്ളി തയ്യാറായില്ല.

Next Story
Read More >>