ഭരണഘടന അംഗീകരിക്കില്ല; ഇന്ത്യയില്‍ ലയിക്കില്ല- നാഗാ കൗണ്‍സില്‍

നേരത്തെ, സര്‍ക്കാര്‍ കൗണ്‍സിലിലെ ഐസക് മ്യൂവ വിഭാഗവുമായി 'ചരിത്രപരമായ' കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഈ വിഭാഗം തള്ളിയിട്ടുള്ളത്.

ഭരണഘടന അംഗീകരിക്കില്ല; ഇന്ത്യയില്‍ ലയിക്കില്ല- നാഗാ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയനുമായി ലയിക്കില്ലെന്ന് നാഗാലാന്‍ഡിലെ പ്രമുഖ സംഘടനയായ ദ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഐസക്-മ്യുവഹ്). എന്നാല്‍ രണ്ട് പ്രത്യേക അസ്തിത്വങ്ങളായി സഹവര്‍ത്തിത്വത്തോടെ തുടരാമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

'നാഗകള്‍ അംഗീകരിക്കപ്പെട്ട അസ്തിത്വമാണ്. അവര്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ല. കാര്യക്ഷമതയുടെ പേരില്‍ നാഗകളും ഇന്ത്യയ്ക്കാരും പരമാധികാരം പങ്കിടുന്നു' - സംഘടനയ്ക്കു വണ്ടി പുറത്തിറക്കി പത്രക്കുറിപ്പില്‍ പറയുന്നു.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നാഗാഗ്രൂപ്പാണ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്. നാഗാലിം എന്ന പേരില്‍ പ്രത്യേക രാഷ്ട്രം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇവര്‍ക്കിടയില്‍ തന്നെ രണ്ടു വിഭാഗമുണ്ട്. എസ്.എസ് കപ്ലാങിന്റെ നേതൃത്വത്തില്‍ ഒന്നും ഐസക് ചിസി സ്വു, തുന്‍ഗലെന്‍ഗ് മ്യുവയുടെ നേതൃത്വത്തില്‍ മറ്റൊന്നും. രണ്ടാമത്തെ വിഭാഗമാണ് ഇപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

നിരന്തരം സംഘര്‍ഷത്തെ തുടര്‍ന്ന് 1997ല്‍ സംഘടനയുമായി ഇന്ത്യന്‍ ഗവണ്‍മെന്റ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടിരുന്നു. 2015ല്‍ കേന്ദ്രവും വിമത ഗ്രൂപ്പും തമ്മില്‍ അന്തിമ പ്രശ്‌നപരിഹാരത്തിനായി കൂടിയാലോചനകള്‍ ആരംഭിച്ചിരുന്നു.

അതിനിടെ, 2018 ജൂണില്‍ അരുണാചലിലെ മൊടോന്‍ഗ്‌സ ഗ്രാമത്തില്‍ അസംറൈഫിള്‍സും ഇന്ത്യന്‍ സേനയും സംയുക്തമായി നടത്തിയ ഓപറേഷനില്‍ സംഘടനയുടെ ക്യാമ്പുകള്‍ തകര്‍ത്തിരുന്നു.

ഇന്ത്യന്‍ യൂണിയനില്‍ പ്രത്യേക പദവിയുള്ള സ്ഥലമായി പരിഗണിച്ച് ഒരു പരിഹാരത്തിന് വിമതര്‍ സമ്മതിച്ചതായി നേരത്തെ, കേന്ദ്രം ഇതു സംബന്ധിച്ച പാര്‍ലമെന്ററി പാനലിനു മുമ്പാകെ അറിയിച്ചിരുന്നു. നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയായിരുന്നു ഇരുവര്‍ക്കുമിടയിലെ മദ്ധ്യസ്ഥന്‍.

കശ്മീരിന് പ്രത്യേകഭരണഘടനാ പദവി നല്‍കുന്ന വകുപ്പ് 370 എടുത്തു കളഞ്ഞതോടെയാണ് നാഗാലാന്‍ഡ് രാജ്യശ്രദ്ധയാകര്‍ശിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്നത് 371-ാം വകുപ്പാണ്.

വകുപ്പുകള്‍ പ്രകാരം നാഗകളുടെ സാമൂഹിക, മത കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരമുണ്ടാകില്ല. നാഗകളുടെ ആചാരപ്രകാരമാണ് അവിടത്തെ നീതി ന്യായ സംവിധാനങ്ങള്‍ ഉള്ളത്. നാഗകള്‍ക്കല്ലാതെ അവിടത്തെ ഭൂമി വില്‍ക്കാനോ ഉടമപ്പെടുത്താനോ സാദ്ധ്യമല്ല.

നേരത്തെ, സര്‍ക്കാര്‍ കൗണ്‍സിലിലെ ഐസക് മ്യൂവ വിഭാഗവുമായി 'ചരിത്രപരമായ' കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഈ വിഭാഗം തള്ളിയിട്ടുള്ളത്.

Read More >>