ഹരിയാനയില്‍ ഇതുവരെ ജയിക്കാത്ത മണ്ഡലത്തില്‍ 27കാരി ലണ്ടന്‍ ബിരുദധാരിണിയെ കളത്തിലിറക്കി ബി.ജെ.പി

കോണ്‍ഗ്രസിനായി 2009ല്‍ ബി.എസ്.പി ടിക്കറ്റില്‍ ജയിച്ച മുഹമ്മദ് ഇല്‍യാസാണ് ഇവിടെ മത്സരരംഗത്തുള്ളത്.

ഹരിയാനയില്‍ ഇതുവരെ ജയിക്കാത്ത മണ്ഡലത്തില്‍ 27കാരി ലണ്ടന്‍ ബിരുദധാരിണിയെ കളത്തിലിറക്കി ബി.ജെ.പി

മേവാത്: ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മേവാത് ജില്ലയിലെ പുന്‍ഹാനയില്‍ ലണ്ടനില്‍ നിന്നുള്ള യുവബിരുദധാരിണിയെ കളത്തിലിറക്കി ബി.ജെ.പി. ഇതുവരെ ബി.ജെ.പി വിജയം കണ്ടിട്ടില്ലാത്ത മണ്ഡലത്തില്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള നൗക്ഷം ചൗധരിയെ ആണ് ബി.ജെ.പി കളത്തിലിറക്കിയത്.

കോണ്‍ഗ്രസിനായി 2009ല്‍ ബി.എസ്.പി ടിക്കറ്റില്‍ ജയിച്ച മുഹമ്മദ് ഇല്‍യാസാണ് ഇവിടെ മത്സരരംഗത്തുള്ളത്.

ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദപഠന ശേഷം ഇറ്റലിയിലെ മിലാനിലും ലണ്ടനിലുമായിരുന്നു നൗക്ഷമിന്റെ പഠനം. ജഡ്ജിയായിരുന്നു അച്ഛന്‍. അമ്മ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയും. വിദേശത്തു നിന്ന് നാട്ടില്‍ തിരിച്ചെത്തിയ വേളയിലാണ് ഇവിടത്തെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇവര്‍ തീരുമാനിക്കുന്നത്. ലണ്ടനില്‍ ഒരു കോടി ശമ്പളമുള്ള ജോലി വാഗ്ദാനം നിരസിച്ചാണ് ഇവരുടെ നാട്ടിലേക്കുള്ള വരവ്.

സീറ്റില്‍ നോട്ടമിട്ട നിരവധി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞാണ് നൗക്ഷമിന് പാര്‍ട്ടി സീറ്റു നല്‍കിയത്.

അതേസമയം, മേവാത് ജില്ലയില്‍ ഇതുവരെ ഒരു സീറ്റില്‍ പോലും ബി.ജെ.പി ജയിച്ചിട്ടില്ല. ജില്ലയില്‍ 80 ശതമാനവും മുസ്‌ലിംകളാണ് താമസിക്കുന്നത്.

Read More >>