കുറഞ്ഞ സമയം, കൃത്യമായ രോഗ നിർണയം, ഓരോ ഘട്ടത്തിലും ആവശ്യമായ ഇൻസുലിന്റെ അളവ്, മാർഗനിർദ്ദേശം എന്നിങ്ങനെ ഈ ചെറിയ ഉപകരണം നൽകും.

പ്രമേഹ പരിശോധനയും സ്മാര്‍ട്ട് ആകുന്നു

Published On: 2019-02-04T13:38:21+05:30
പ്രമേഹ പരിശോധനയും സ്മാര്‍ട്ട് ആകുന്നു

ദുബൈ: പ്രമേഹത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ പ്രതിരോധം നൽകാനും പുതിയ പരിശോധനാ സംവിധാനവുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. രക്തത്തിലെ ഗ്ലൂക്കോസിന്റെയും കുത്തിവയ്ക്കേണ്ട ഇൻസുലിന്റെയും അളവ് കൃത്യമായി മനസിലാക്കാൻ കഴിയുന്ന ചെറിയ ഉപകരണമാണിത്. ഇതിനെ ആപ്പുമായി ബന്ധിപ്പിച്ചാൽ രോഗ വിശദാംശങ്ങൾ ഡോക്ടർക്കു ലഭ്യമാകും.

കുറഞ്ഞസമയം, കൃത്യമായ രോഗ നിർണയം, ഓരോ ഘട്ടത്തിലും ആവശ്യമായ ഇൻസുലിന്റെ അളവ്, മാർഗനിർദ്ദേശം എന്നിങ്ങനെ ഈ ചെറിയ ഉപകരണം നൽകും.രക്തപരിശോധനക്കുള്ള ചെറുസൂചി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. രക്തമെടുത്താൽ ഉടൻ റീഡിങ് കാണിക്കും. ഗ്ലൂക്കോസിന്റെ അളവ്, ആവശ്യമായ ഇൻസുലിന്റെ ഡോസ് എന്നിവ മനസ്സിലാക്കാം. നേരത്തെ പരിശോധിച്ചതിന്റെ വിവരങ്ങൾ ലഭ്യമാകുകയും ചെയ്യും.

സൂചി ഒഴിവാക്കിയുള്ള മറ്റൊരു ഉപകരണവുമുണ്ട്. ദിവസവും ഇൻസുലിൻ കുത്തിവയ്പുകൾ വേണ്ടവർക്ക് ഇതു വളരെ ആശ്വാസമാകും. രക്തപരിശോധനയ്ക്ക് വേണ്ടിയുള്ള കുത്തിവയ്പ്പ് ഒഴിവാക്കാം.

Top Stories
Share it
Top