പ്രളയക്കെടുതിയിലും അധികച്ചെലവിന് കുറവില്ല, മുഖ്യമന്ത്രിക്ക് പുതിയ ലെയ്‌സണ്‍ ഓഫീസര്‍; ശമ്പളം 1.10 ലക്ഷം രൂപ

നേരത്തെ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ തോറ്റ എ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചത് വിവാദമായിരുന്നു.

പ്രളയക്കെടുതിയിലും അധികച്ചെലവിന് കുറവില്ല, മുഖ്യമന്ത്രിക്ക് പുതിയ ലെയ്‌സണ്‍ ഓഫീസര്‍; ശമ്പളം 1.10 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായ പ്രധാന കോടതിക്കേസുകളുടെ മേല്‍നോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചു. കൊച്ചി കടവന്ത്ര സ്വദേശി എ. വേലപ്പന്‍ നായരാണ് ലെയ്‌സണ്‍ ഓഫീസര്‍. പ്രതിമാസ ശമ്പളം 1.10ലക്ഷം രൂപ. എറണാകുളത്ത് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലാവും ഓഫീസറുടെ പ്രവര്‍ത്തനം.

സര്‍ക്കാര്‍ കേസ് നടത്തിപ്പുകള്‍ക്കായി അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ അടക്കം 140 സര്‍ക്കാര്‍ അഭിഭാഷകരും നിലവിലിരിക്കെയാണ് വന്‍ശമ്പളം നല്‍കി പുതിയ ഓഫീസറെ നിയമിച്ചിട്ടുള്ളത്.

മുന്‍ മന്ത്രി സുശീല ഗോപാലന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു എ. വേലപ്പന്‍ നായര്‍. നേരത്തെ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ തോറ്റ എ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ മറ്റൊരു വിവാദ നിയമനം കൂടി നടത്തിയിരിക്കുന്നത്.

Read More >>