കൊങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ ആൻസി (23) ആണ് മരിച്ചത്

ന്യൂസീലൻഡിൽ മരിച്ചവരിൽ മലയാളി യുവതിയും

Published On: 16 March 2019 2:15 PM GMT
ന്യൂസീലൻഡിൽ മരിച്ചവരിൽ മലയാളി യുവതിയും

ന്യൂസീലൻഡ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും. കൊങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ ആൻസി (23) ആണ് മരിച്ചത്. ലിങ്കൺ സർവ്വകലാശാലയിൽ അഗ്രിബിസിനസിൽ മാനേജ്‌മെന്റ് പഠനം നടത്തുകയായിരുന്നു.

കാർഷിക സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആൻസി കഴിഞ്ഞ ഒരു വർഷമായി ഭർത്താവുമൊത്ത് ന്യൂസീലൻഡിലാണ്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.

വെള്ളിയാഴ്ചയാണ് ന്യൂസീലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തിലാകെ 49 പേർ മരിക്കുകയും 20ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്.

ആക്രണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേൽക്കുകയും ഒമ്പത് ഇന്ത്യൻ വംശജരെ കാണാതാവുകയും ചെയ്തതായി ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്‌ലി അറിയിച്ചിരുന്നു.

Top Stories
Share it
Top