എം.പിമാര്‍ക്ക് സംസ്‌കൃതം പഠിപ്പിക്കാന്‍ ആര്‍.എസ്.എസ്; സ്പീക്കറോട് അനുമതി തേടി

പത്ത് ദിവസത്തെ പരിശീലന പരിപാടിക്കാണ് സംഘടന അപേക്ഷിച്ചിട്ടുള്ളതെന്ന് അഖിലേന്ത്യാ കണ്‍വീനര്‍ ദിനേശ് കാമത്ത് പറഞ്ഞു.

എം.പിമാര്‍ക്ക് സംസ്‌കൃതം പഠിപ്പിക്കാന്‍ ആര്‍.എസ്.എസ്; സ്പീക്കറോട് അനുമതി തേടി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇനി സംസ്‌കൃതവും പഠിക്കേണ്ടി വരുമോ? ഉറപ്പ് പറയാറായിട്ടില്ല. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കം നടക്കുന്നതായി ദേശീയ മാദ്ധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

എം.പിമാര്‍ക്ക് സംസ്‌കൃതം പഠിപ്പിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത ഭാരതി എന്ന സംഘടന സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തു നല്‍കി.

പത്ത് ദിവസത്തെ പരിശീലന പരിപാടിക്കാണ് സംഘടന അപേക്ഷിച്ചിട്ടുള്ളതെന്ന് അഖിലേന്ത്യാ കണ്‍വീനര്‍ ദിനേശ് കാമത്ത് പറഞ്ഞു. അപേക്ഷ പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെയും ജനപ്രതിനിധികള്‍ക്ക് ഇത്തരത്തില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു.എസിലും സംഘടനയ്ക്ക് ഒരു ചാപ്റ്ററുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു പ്രാവശ്യം കൂടി സ്പീക്കറെ കാണാനാണ് ശ്രമം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>