കേരളത്തില്‍ ഒമ്പതു പേര്‍ക്കു കൂടി കൊറോണ; മൊത്തം 112- 12 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്.

കേരളത്തില്‍ ഒമ്പതു പേര്‍ക്കു കൂടി കൊറോണ; മൊത്തം 112- 12 പേര്‍ക്ക് രോഗമുക്തി

പുതുതായി സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുപേര്‍ പാലക്കാട്, മൂന്നുപേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്. സംസ്ഥാനത്ത് ആകെ 112 പേരാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 72542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലും ആണുള്ളത്. ഇന്ന് പുതുതായി 122 പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നതിന്, കേരള എപ്പിഡമിക് ഡീസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Next Story
Read More >>