എം.പിമാര്‍ക്ക് ഇതൊക്കെ എന്ത്! പാര്‍ലമെന്റിലെ സാമ്പത്തിക ചര്‍ച്ചയില്‍ ഉറക്കം തൂങ്ങി ബി.ജെ.പി ജനപ്രതിനിധികള്‍
പച്ച സാരിയുടുത്ത് നിര്‍മല സംസാരിക്കുന്നതിന് പിന്നിലിരുന്ന് മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ അടക്കമുള്ള ബി.ജെ.പി എം.പിമാരാണ് മയങ്ങിയത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഉറങ്ങി എം.പിമാര്‍. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് സംസാരിക്കവെ ഇരുന്ന് ഉറങ്ങിയ എം.പിമാരുടെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
പച്ച സാരിയുടുത്ത് നിര്‍മല സംസാരിക്കുന്നതിന് പിന്നിലിരുന്ന് മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ അടക്കമുള്ള ബി.ജെ.പി എം.പിമാരാണ് മയങ്ങിയത്. പ്രസംഗത്തിനിടെ മന്ത്രി അനുരാഗ് ഠാക്കൂര്‍ കോട്ടുവാ ഇടുന്നതും കാണാം.
ജി.ഡി.പി വളര്‍ച്ചാ നിരക്കിലെ കുറവ്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് നിര്‍മല മറുപടി പറഞ്ഞത്.

വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകില്ലെന്നാണ് നിര്‍മല പറഞ്ഞിരുന്നത്. 'നിങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ സൂക്ഷ്മമായി നിരീക്ഷിച്ചു നോക്കൂ, സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ അത് മാന്ദ്യമല്ല. ഇനി മാന്ദ്യം ഉണ്ടാവുകയുമില്ല. സാമ്പത്തിക വളര്‍ച്ചയ്ക്കായി കൊണ്ടുവന്ന പദ്ധതികളെല്ലാം ഫലം നല്കികൊണ്ടിരിക്കുകയാണ്' - അവര്‍ അവകാശപ്പെട്ടു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, വെള്ളിയാഴ്ച കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തിന്റെ ജി.ഡി.പി ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം അവസ്ഥയിലാണ്. 4.5 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ജി.ഡി.പി നിരക്ക്. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍ കുത്തിനെയുള്ള ഇടിവുണ്ടാകുന്നത്.