അലോക് വര്‍മ: അഴിമതിയാരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സുപ്രിം കോടതി നരീക്ഷകന്‍

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അഭിപ്രായങ്ങള്‍ അവസാനവാക്കല്ല. ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങള്‍ക്ക് വേണ്ടത്ര തെളിവില്ല- ജസ്റ്റിസ് പട്‌നായിക്.

അലോക് വര്‍മ: അഴിമതിയാരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സുപ്രിം കോടതി നരീക്ഷകന്‍

അലോക് വര്‍മയ്‌ക്കെതിരേയുള്ള നടപടി തിരക്കുപിടിച്ചതെന്ന് സുപ്രിം കോടതി നിരീക്ഷകന്‍ ജസ്റ്റിസ് എ കെ പട്‌നായിക്. അലോക് വര്‍മയ്‌ക്കെതിരേയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര വിജലന്‍സ് കമ്മീഷനെ പരിശോധിക്കുന്നതിനായി സുപ്രിം കോടതി നിയമിച്ച നിരീക്ഷകനാണ് ജസ്റ്റിസ് എ കെ പട്‌നായിക്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അഭിപ്രായങ്ങള്‍ അവസാനവാക്കല്ല. ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങള്‍ക്ക് വേണ്ടത്ര തെളിവില്ലെന്നും ജസ്റ്റിസ് പട്‌നായിക്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റി അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രണ്ടാം തവണയും പുറത്താക്കിയിരുന്നു. സുപ്രിം കോടതി ഉത്തരവിന്റ ബലത്തില്‍ തല്‍സ്ഥാനത്ത് തിരിച്ചെത്തി രണ്ടാം ദിവസമായിരുന്നു ഈ വിവാദ നടപടി.

പുറത്തുവന്ന റിപോര്‍ട്ടുകളനുസരിച്ച് സെലക്ഷന്‍ കമ്മറ്റിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മോദിയും ജസ്റ്റിസ് എ കെ സിക്രിയും വര്‍മയെ നിലനിര്‍ത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ലേക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ ശക്തമായി വിയോജിച്ചു. കാര്‍ഗെ വിജിലന്‍സ് റിപോര്‍ട്ടിനെ തള്ളിക്കളയുകയും വിയോജനക്കുറിപ്പെഴുതുകയും ചെയ്തു.

വര്‍മയ്‌ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും മുഴുന്‍ അന്വേഷണവും സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധിഷ്ഠിതമായിരുന്നുവെന്നും ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. കൂടാതെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക്, ജസ്റ്റിസ് പട്‌നായിക് അയച്ച രണ്ടു പേജ് റിപോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് രാഗേഷ് അസ്താന ഒപ്പിട്ട് വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച പ്രസ്താവന തന്റെ സാന്നിധ്യത്തിലല്ല തയ്യാറാക്കിയതെന്നും അറിയിച്ചതായി റിപോര്‍ട്ടുകളുണ്ട്.
Read More >>