കേന്ദ്രത്തിന് തിരിച്ചടി; മെലാനിയയുടെ പരിപാടിയില്‍ കെജ്‌രിവാളിനും സിസോദിയയ്ക്കും പങ്കെടുക്കാമെന്ന് യു.എസ് എംബസി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന ഹാപ്പിനസ് സ്‌കൂള്‍ കരിക്കുലം കണ്ടറിയാനാണ് മെലാനിയ എത്തുന്നത്.

കേന്ദ്രത്തിന് തിരിച്ചടി; മെലാനിയയുടെ പരിപാടിയില്‍ കെജ്‌രിവാളിനും സിസോദിയയ്ക്കും പങ്കെടുക്കാമെന്ന് യു.എസ് എംബസി

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ പങ്കെടുക്കുന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും പങ്കെടുക്കാമെന്ന് യു.എസ് എംബസി. ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും എംബസി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന ഹാപ്പിനസ് സ്‌കൂള്‍ കരിക്കുലം കണ്ടറിയാനാണ് മെലാനിയ എത്തുന്നത്. ഇതിനായി അവര്‍ ഡല്‍ഹിയിലെ സ്‌കൂള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിലെ അതിഥി പട്ടികയില്‍ നിന്നാണ് കെജ്‌രിവാളിനെയും സിസോദിയയെയും ഒഴിവാക്കിയിരുന്നത്. കേന്ദ്രസര്‍ക്കാറാണ് ഇരുവരെയും പട്ടികയില്‍ നിന്ന് വെട്ടിയത് എന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു.

ഈ വിവാദങ്ങള്‍ക്കിടെയാണ് ഇരുവരും പരിപാടിയില്‍ പങ്കെടുക്കുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് യു.എസ് വ്യക്തമാക്കുന്നത്.

2018 ജൂലൈയിലാണ് ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ഹാപ്പിനസ് കരിക്കുലം ആരംഭിച്ചത്. ഒന്നു മുതല്‍ എട്ടു വരെയുള്ള എല്ലാ ക്ലാസുകളിലും നാല്‍പ്പത്തിയഞ്ച് മിനിറ്റ് കഥപറച്ചില്‍, ധ്യാനം, ചോദ്യോത്തര വേള എന്നിവയ്ക്കായി മാറ്റി വയ്ക്കുന്ന രീതിയാണിത്.

Next Story
Read More >>