ഉത്തരകൊറിയ തെരഞ്ഞെടുപ്പ്: പോളിങ് 99.99 ശതമാനം

നാട്ടിലുള്ള മുഴുവൻ പേരും വോട്ടു ചെയ്‌തെങ്കിലും വിദേശത്തുള്ളവർക്കും കപ്പലിലെ ജോലിക്കാർക്കും വോട്ടു ചെയ്യാൻ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തിൽ എത്താതിരുന്നത്.

ഉത്തരകൊറിയ തെരഞ്ഞെടുപ്പ്: പോളിങ് 99.99 ശതമാനം

പോംഗ്യാങ്: ഉത്തര കൊറിയൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. തെരഞ്ഞെടുപ്പിൽ 99.99 ശതമാനം ജനങ്ങളും വോട്ട് ചെയ്തു. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്.

ഞായറാഴ്ചയായിരുന്നു ഉത്തരകൊറിയൻ നിയമനിർമാണ സഭയായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നാട്ടിലുള്ള മുഴുവൻ പേരും വോട്ടു ചെയ്‌തെങ്കിലും വിദേശത്തുള്ളവർക്കും കപ്പലിലെ ജോലിക്കാർക്കും വോട്ടു ചെയ്യാൻ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തിൽ എത്താതിരുന്നത്.

5 വർഷത്തിലൊരിക്കലാണു സഭയിലെ 687 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. പാർട്ടി തീരുമാനിച്ച ഏക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക മാത്രമാണ് ജനങ്ങളുടെ അവകാശം. ബാലറ്റ്‌പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേര് വെട്ടി വോട്ടർമാർക്ക് എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്. എന്നാൽ ആരും അതിന് മുതിരാറില്ല.

Read More >>