കേന്ദ്രം മുന്നോട്ടു തന്നെ; എന്‍.പി.ആര്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും- ആദ്യം ചേര്‍ക്കുന്നത് രാഷ്ട്രപതിയുടെ വിവരങ്ങള്‍

ആഭ്യന്തര മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് രാഷട്രപതിയുടെ വിവരങ്ങള്‍ ആരായുക.

കേന്ദ്രം മുന്നോട്ടു തന്നെ; എന്‍.പി.ആര്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും- ആദ്യം ചേര്‍ക്കുന്നത് രാഷ്ട്രപതിയുടെ വിവരങ്ങള്‍

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിലെ നിസ്സഹകരണ ഭീഷണിക്കിടെ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എന്‍.പി.ആര്‍) കേന്ദ്രം മുന്നോട്ട്. ഏപ്രില്‍ ഒന്നിന് പ്രഥമ പൗരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങള്‍ ചേര്‍ത്ത് എന്റോള്‍മെന്റിന് തുടക്കം കുറിക്കും. ഇതേ ദിവസം തന്നെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ വിവരങ്ങളും ശേഖരിക്കും.

പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടു സന്ദര്‍ശിക്കാനും രജിസ്ട്രാര്‍ ജനറല്‍ക്കും സെന്‍സസ് കമ്മിഷണര്‍ക്കും പദ്ധതിയുണ്ട്. ആഭ്യന്തര മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് രാഷട്രപതിയുടെ വിവരങ്ങള്‍ ആരായുക.

സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ മാതാപിതാക്കളുടെ ജന്മസ്ഥലം, ഭാഷ എന്നിവയെ കുറിച്ചുള്ള വിവാദ ചോദ്യങ്ങള്‍ ഇല്ലെന്നാണ് സൂചന. എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ, രാജ്യത്തുടനീളം ശക്തമായി നിലനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ, ദേശീയ ജനസംഖ്യാ രജിസ്റ്ററിലും (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും (എന്‍.ആര്‍.സി) കേന്ദ്രം പടിവാശി ഉപേക്ഷിക്കുന്നു എന്ന് സൂചനയുണ്ട്. ഇരുവിഷയങ്ങളും സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Story
Read More >>