സ്‌നേഹത്തിന്റെ വാതില്‍ തുറന്നുവച്ച് സിഖ് ഗുരുദ്വാരകള്‍; ഇരകള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ നിര്‍ദ്ദേശം

മൂന്നു ദിവസമായി അശാന്തി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹി ശാന്തമാകുകയാണ്

സ്‌നേഹത്തിന്റെ വാതില്‍ തുറന്നുവച്ച് സിഖ് ഗുരുദ്വാരകള്‍; ഇരകള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സിഖ് ഗുരുദ്വാരകള്‍ക്ക് നിര്‍ദ്ദേശം. അകാല്‍ തഹ്ത് ജഥേദാര്‍ ഗിയാനി ഹര്‍പ്രീത് സിങ് ആണ് ഡല്‍ഹിയിലെ ഗുരുദ്വാരകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. കലാപത്തെ അപലപിച്ച സിങ് സഹായം തേടി വരുന്ന ഇരയെ സംരക്ഷിക്കേണ്ടത് സിഖിസത്തിന്റെ നയമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ നോക്കാതെ എല്ലാ ഇരകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കണം- അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതിനിടെ, മൂന്നു ദിവസമായി അശാന്തി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹി ശാന്തമാകുകയാണ്. കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടു. 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്.

Next Story
Read More >>