കിലോയ്ക്ക് 80 രൂപ; 22 രൂപയുടെ ഉള്ളി വാങ്ങാന്‍ ഡല്‍ഹിയില്‍ നീണ്ട ക്യൂ

ഡല്‍ഹിയില്‍ 70-80 രൂപയാണ് ഒരു കിലോ ഉള്ളിയുടെ റീട്ടെയില്‍ വില.

കിലോയ്ക്ക് 80 രൂപ; 22 രൂപയുടെ ഉള്ളി വാങ്ങാന്‍ ഡല്‍ഹിയില്‍ നീണ്ട ക്യൂ

ന്യൂഡല്‍ഹി: വില കത്തിക്കയറിയതിന് പിന്നാലെ ഡല്‍ഹിയില്‍ ഉള്ളി വാങ്ങാന്‍ നീണ്ട നിര. കിലോഗ്രാമിന് 22 രൂപ നിരക്കില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഉള്ളി വാങ്ങാനാണ് നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. നാഷണല്‍ കോപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്റെ കീഴിലാണ് ഉള്ളി വിതരണം.

ഡല്‍ഹിയില്‍ 70-80 രൂപയാണ് ഒരു കിലോ ഉള്ളിയുടെ റീട്ടെയില്‍ വില. അധിക മണ്‍സൂണ്‍ മഴ മൂലം വിളനാശം സംഭവിച്ചതാണ് വില വര്‍ദ്ധിക്കാനുള്ള കാരണം. ഉപഭോക്തൃ മന്ത്രാലയത്തിന്റെ രേഖ പ്രകാരം ഡല്‍ഹിയില്‍ കിലോ ഉള്ളിയ്ക്ക് 57 രൂപയാണ് വില. മുംബൈയില്‍ 56 ഉം കൊല്‍ക്കത്തയില്‍ 48 ഉം. ചെന്നൈയില്‍ 34 രൂപയാണ്. ഗുഡ്ഗാവിലും കശ്മീരിലും 60 രൂപ.

എന്നാല്‍ വിപണികളില്‍ കിലോയ്ക്ക് 70-80 രൂപയാണ് കഴിഞ്ഞയാഴ്ച ഈടാക്കിയത്.

മെയിലെ അത്യുഷ്ണവും പിന്നീടുണ്ടായ കനത്ത മഴയും ഉള്ളിയുടെ ഉല്‍പ്പാദനത്തില്‍ അമ്പത് ശതമാനത്തിന്റെ എങ്കിലും കുറവ് ഉണ്ടാക്കിയതായി നാഷികിലെ ഉള്ളി വ്യാപാരി ഹിരാമന്‍ പര്‍ദേശി പറയുന്നു.

2018നേക്കാള്‍ ഈ വര്‍ഷം ഉള്ളി ഉല്‍പ്പാദനം പകുതിയായി കുറഞ്ഞതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്- എ.എന്‍.ഐ

Read More >>