കേരളത്തില്‍ തിരിച്ചെത്തി; പ്രചാരണ മുഖത്ത് ആവേശം വിതറി ഉമ്മന്‍ചാണ്ടി

ഇന്ന് വട്ടിയൂര്‍ക്കാവിലാണ് മുന്‍ മുഖ്യമന്ത്രിയുള്ളത്

കേരളത്തില്‍ തിരിച്ചെത്തി; പ്രചാരണ മുഖത്ത് ആവേശം വിതറി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യു.എസിലെ വിദഗ്ധ പരിശോധനയ്ക്കു ശേഷം മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി.

ഇന്ന് മുതല്‍ 14 വരെയുള്ള തിയതികളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയോജകമണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടി പര്യടനം നടത്തും. എല്ലാ ദിവസവും മൂന്നു മണി മുതലാണ് പര്യടനം.

ശബ്ദത്തിലെ തടസ്സങ്ങള്‍ക്കൊപ്പം തൊണ്ടയില്‍ മുഴ കണ്ടെത്തിയതോടെയാണ് അദ്ദേഹം വിദഗദ്ധ ചികിത്സയ്ക്കായി യു.എസിലേക്ക് പോയത്. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളില്ല എന്നറിഞ്ഞതോടെയാണ് കോണ്‍ഗ്രസ് നേതാവ് തിരിച്ചെത്തിയത്.

കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറായ ഉമ്മന്‍ചാണ്ടി കൂടി കളത്തിലിറങ്ങുന്നതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.

ഇന്ന് വട്ടിയൂര്‍ക്കാവിലാണ് മുന്‍ മുഖ്യമന്ത്രിയുള്ളത്. നാളെ കോന്നിയിലും 12ന് അരൂരുമാണ് ഉള്ളത്. 13ന് എറണാകുളത്തും 14ന് മഞ്ചേശ്വരത്തും. നേരത്തെ, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയിരുന്നു.

Read More >>