പാലാ ബൂത്തില്‍; ചങ്കിടിപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

പോളിങ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി അനുവദിച്ച എം-3 വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നത്.

പാലാ ബൂത്തില്‍; ചങ്കിടിപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

പാലാ: കെ.എം മാണിക്കു ശേഷം പാലാ ആര്‍ക്കൊപ്പം. അതിന് ഉത്തരം നല്‍കാന്‍ മണ്ഡലം ഇന്ന് ബൂത്തിലേക്ക്. യു.ഡി.എഫിനായി ജോസ് ടോമും എല്‍.ഡി.എഫിനായി മാണി സി. കാപ്പനുമാണ് രംഗത്തുള്ളത്. മൊത്തം 13 പേരാണ് മത്സരരംഗത്തുള്ളത്.

ആകെ 176 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതില്‍ അതീവ സുരക്ഷയുള്ളത് മൂന്നു ബൂത്തുകള്‍ക്കാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ് സമയം.

പോളിങ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി അനുവദിച്ച എം-3 വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നത്.

1200 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. കേന്ദ്രസേന ഉള്‍പ്പെടെ 700 ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല. 240 കേന്ദ്രസേനാ അംഗങ്ങളും രംഗത്തുണ്ട്.

27നാണ് വോട്ടെണ്ണല്‍.

Read More >>