കുതികുതിച്ച് ഇന്ധനവില; 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 2.07 രൂപ

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണകേന്ദ്രത്തിനുംനേരെ ഒരാഴ്ച മുമ്പ് യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് വര്‍ദ്ധന

കുതികുതിച്ച് ഇന്ധനവില; 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 2.07 രൂപ

തിരുവനന്തപുരം: ഇന്ധന വില കുതിക്കുന്നു. ഇന്ന് സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയും വര്‍ദ്ധിച്ചു. 10 ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 2.07 രൂപയും ഡീസലിന് 1.73 രൂപയുമാണ് വര്‍ദ്ധിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.33 രൂപയും ഡീസലിന് 72.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 75.99 രൂപയും ഡീസലിന് 70.66 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 76.13 ആയും ഡീസലിന് 70.92 രൂപയുമായാണ് ഇന്നത്തെ വില.

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണകേന്ദ്രത്തിനുംനേരെ ഒരാഴ്ച മുമ്പ് യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് വര്‍ദ്ധന. ആക്രമണമുണ്ടായ സെപ്തംബര്‍ ഏഴ് മുതല്‍ വില വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്.

ആക്രമണത്തെത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വര്‍ഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Read More >>