സണ്ണി ലിയോണൊക്കെ എന്ത്? ഗൂഗ്‌ളില്‍ ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് ഇതാണ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ആ വാക്ക് ഏതെന്നതല്ലേ?

സണ്ണി ലിയോണൊക്കെ എന്ത്? ഗൂഗ്‌ളില്‍ ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് ഇതാണ്

മുംബൈ: ഗൂഗ്ള്‍ സെര്‍ച്ചിലെ ഹോട്ട് ഐറ്റമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. എന്നാല്‍ കുറച്ചു ദിവസമായി ഇന്ത്യയില്‍ ഇതല്ല സ്ഥിതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ആ വാക്ക് ഏതെന്നതല്ലേ, ഐന്‍സ്റ്റീനും ന്യൂട്ടണും.

ഇന്ത്യയ്ക്കാര്‍ക്ക് പെട്ടെന്നൊരു ദിവസം ശാസ്ത്രബോധം ഉണ്ടായതൊന്നുമല്ല. ഗുരുത്വാകര്‍ഷണത്തെ കുറിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ വിവാദ പ്രസ്താവനയാണ് ഈ രണ്ടു വാക്കുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ചത്.

സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പറയവെ ആണ് മന്ത്രിക്ക് അമളി പറ്റിയത്. ' കണക്കുകളിലെ ഏറ്റകുറച്ചിലുകളൊന്നും വലിയ കാര്യമല്ല. കണക്കിലെ വഴികളല്ല ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കണ്ടെത്താന്‍ ഐന്‍സ്റ്റീനെ സഹായിച്ചത്' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രസ്താവനയ്ക്ക് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളില്‍ മന്ത്രിക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരുന്നു.

ഭൂഗുരുത്വാകര്‍ഷണം കണ്ടു പിടിച്ചത് ആര് എന്ന ചോദ്യമാണ് മിക്കവരും ഇന്റര്‍നെറ്റില്‍ ചോദിച്ചത്. ഐസക് ന്യൂട്ടനെ കുറിച്ചും പിയൂഷ് ഗോയലിന്റെ മേല്‍വിലാസത്തെ കുറിച്ചും തെരഞ്ഞെവരുണ്ട്. പ്രസ്താവന നടത്തിയ വേളയില്‍ ഒപ്പമുണ്ടായിരുന്ന സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും സെര്‍ച്ചിലുണ്ട്.

Next Story
Read More >>