ട്വിറ്ററില്‍ 'ചൗക്കിദാര്‍ നരേന്ദ്ര മോദി'

മോദി മാത്രമല്ല ഇങ്ങനെ പേര് മാറ്റിയിട്ടുള്ളത്. ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ പേര് ഇപ്പോള്‍ 'ചൗക്കിദാര്‍ അമിത് ഷാ' എന്നാണ്.

ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലെ തന്റെ പ്രൊഫൈല്‍ പേര് മാറ്റി. 'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്നാണ് ഇപ്പോഴത്തെ പേര്. കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന പേരാണ് ചൗക്കിദാര്‍. 'ചൗക്കിദാര്‍ കള്ളനാണ്' എന്ന കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുക്കപ്പെട്ടതോടെയാണ് ഇതിന് എതിര്‍ പ്രചാരണവുമായി മോദിയും കൂട്ടരും ഇറങ്ങിയിരിക്കുന്നത്.

മോദി മാത്രമല്ല ഇങ്ങനെ പേര് മാറ്റിയിട്ടുള്ളത്. ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ പേര് ഇപ്പോള്‍ 'ചൗക്കിദാര്‍ അമിത് ഷാ' എന്നാണ്. ഇതിനെ പിന്തുടര്‍ന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, ജെ.പി നദ്ദ, ഹര്‍ഷ് വര്‍ദ്ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നീ കേന്ദ്ര മന്ത്രിമാരും പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം ട്വിറ്ററില്‍ മാത്രമാണ് മോദി കാവല്‍ക്കാരനായിട്ടുള്ളത്. ഫേസ്ബുക്ക് അക്കൗണ്ടില്‍ പേരില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രചാരണത്തിന്റെ ഭാഗമായി ഒരു പാട്ടും വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് മോദി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും ചൗക്കീദാര്‍മാരാണ് എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. 2014 ല്‍ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി 'ചൗക്കിദാര്‍' എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്

Read More >>