ആരാധന മൂത്തു; മോദിയെ രാഷ്ട്രപിതാവെന്നു വളിച്ച് ഫഡ്‌നാവിസിന്റെ ഭാര്യ

മോദിക്ക് ആശംസകര്‍ അര്‍പ്പിച്ച് വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആരാധന മൂത്തു; മോദിയെ രാഷ്ട്രപിതാവെന്നു വളിച്ച് ഫഡ്‌നാവിസിന്റെ ഭാര്യ

മുംബൈ: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനമാണ്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ നേതാക്കള്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇതില്‍ നിന്ന് വ്യത്യസ്തമായാണ് മഹാരാഷട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ മോദിക്ക് ആശംസ നേര്‍ന്നത്. ആരാധന മൂത്ത് രാഷ്ട്രപിതാവ് എന്നായിരുന്നു മോദിയെ അവര്‍ അഭിസംബോധ ചെയ്തത്.

' സമൂഹത്തിന്റെ നന്മയ്ക്കായി അക്ഷീണം പ്രവര്‍ത്തിച്ച് നമ്മെ പ്രചോദിപ്പിക്കുന്ന നമ്മുടെ രാഷ്ട്രപിതാവ് നരേന്ദ്രമോദിജിക്ക് സന്തോഷ ജന്മദിനം' എന്നായിരുന്നു അമൃത ഫഡ്‌നാവിസിന്റെ ട്വീറ്റ്.

മോദിക്ക് ആശംസകര്‍ അര്‍പ്പിച്ച് വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന 2019ല്‍ തന്നെയാണ് അമൃതയുടെ ട്വീറ്റ് എന്നതാണ് ഏറെ രസകരം.

Read More >>