കവികളായ എ.അയ്യപ്പന്‍, കെ.ജി ശങ്കരപ്പിള്ള തുടങ്ങിയവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ 'പരിച' എന്ന പ്രസിദ്ധീകരണശാല നടത്തിയിരുന്നതു ജോസ് വെമ്മേലിയാണ്

കവി ജോസ് വെമ്മേലി അന്തരിച്ചു

Published On: 2019-02-10T21:22:39+05:30
കവി ജോസ് വെമ്മേലി അന്തരിച്ചുജോസ് വെമ്മേലി

തിരുവല്ല : കവിയും കോളജ് അദ്ധ്യാപകനുമായിരുന്ന ജോസ് വെമ്മേലി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അദ്ദേഹത്തിന്റെ മരണവിവരം പുറം ലോകം അറിഞ്ഞത്. തിരുവല്ല കാവുംഭാഗത്തുള്ള വീട്ടില്‍ ഏറെനാളായി തനിച്ച് കഴിയുകയായിരുന്നു.

അതേ സമയം മൃതദേഹത്തിന്ന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.എറണാകുളം മഹാരാജാസ് കോളജിലും തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളജിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഏകവചനം, ബഹുവചനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവികളായ എ.അയ്യപ്പന്‍, കെ.ജി ശങ്കരപ്പിള്ള തുടങ്ങിയവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ 'പരിച' എന്ന പ്രസിദ്ധീകരണശാല നടത്തിയിരുന്നതു ജോസ് വെമ്മേലിയാണ്.

(കവി ജോസ് വെമ്മേലി , സഹകവികള്‍ക്കൊപ്പം, ഫയല്‍ ചിത്രം, ഫേസ് ബുക്ക് )Top Stories
Share it
Top