പൊന്നാനിയില്‍ കാല്‍നട യാത്രക്കാരന്റെ ജീവനെടുത്ത് ട്രാന്‍. ബസിന്റെ മരണപ്പാച്ചില്‍

ഗുരുവായൂർ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ആണ് അപകടം സൃഷ്ടിച്ചത്.

പൊന്നാനിയില്‍ കാല്‍നട യാത്രക്കാരന്റെ ജീവനെടുത്ത് ട്രാന്‍. ബസിന്റെ മരണപ്പാച്ചില്‍

പൊന്നാനി: പൊന്നാനി-ചമ്രവട്ടം ദേശീയ പാതയിൽ അമിത വേ​ഗതയില്‍ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. പൊന്നാനി ഇടശ്ശേരി ഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ കരുവാന്‍ പ്രഭാകരൻ (58)ആണ് മരിച്ചത്. ഗുരുവായൂർ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ആണ് അപകടം സൃഷ്ടിച്ചത്. നിയന്ത്രണംവിട്ട ബസ് രണ്ട് ബൈക്കുകളെയും ഇടിച്ചുതെറിപ്പിച്ചാണ് നിന്നത്. ​ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് നടന്നുപോവുകയായിരുന്ന പ്രഭാകരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബൈക്കിനേയും പിന്നീട് മറ്റൊരു ബൈക്കിനേയും കൂടി ഇടിച്ചാണ് ബസ് നിന്നത്. പ്രഭാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രമ. മക്കള്‍: അജീഷ്, പ്രദീഷ, അജീഷ.

Read More >>