ആത്മീയ സാഹോദര്യത്തിന്റെ ആനന്ദവുമായി യു.എ.ഇ

അബുദാബിയിലെത്തിയ മാർപാപ്പയെ സായിദ് സ്റ്റേഡിയത്തിലെത്തി കാണാൻ കഴിയാത്ത അവശരായ വിശ്വാസികളെ സെയിന്റ് ജോർജ് കത്തീഡ്രലിലെത്തി പോപ്പ് ആശീർവദിച്ചു. മാർപാപ്പയുടെ കരസ്പർശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നവരിൽ സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനുമുണ്ടായിരുന്നു.യു.എ.ഇ ആചരിക്കുന്ന സഹിഷ്ണുതാ വർഷം അന്വർത്ഥമാക്കി പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം.

ആത്മീയ സാഹോദര്യത്തിന്റെ ആനന്ദവുമായി യു.എ.ഇ

അബൂദാബി: അബുദാബി സായിദ് സ്പോർട്സ് സിറ്റി സറ്റേഡിയത്തിൽ കാത്തിരുന്ന ഒന്നര ലക്ഷം വിശ്വാസികൾ ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയിൽനിന്ന് വിശുദ്ധ കുർബാന കൈക്കൊണ്ടു. ഏഷ്യൻ കപ്പ് ഫുട്‌ബോൾ ആരവങ്ങൾ അലയടങ്ങി ദിവസത്തിനുള്ളിലാണ് അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയം ജനലക്ഷങ്ങളെ വീണ്ടും വരവേറ്റത്. 45,000 ഇരിപ്പിടമുള്ള ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ എഴുപത്തിഅയ്യായിരം കസേരകൾ അധികമായി ഇടം പിടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരുലക്ഷത്തി ഇരുപതിനായിരം പേർ സറ്റേഡിയത്തിലേക്കൊഴുകി. ആളുകൾക്ക് സ്റ്റേഡിയത്തിനു പുറത്തുള്ള വലിയ സ്‌ക്രീനിൽ പരിപാടി തത്സമയം കാണാനും സൗകര്യമൊരുക്കിയിരുന്നു.

അബുദാബിയിലെത്തിയ മാർപാപ്പയെ സായിദ് സ്റ്റേഡിയത്തിലെത്തി കാണാൻ കഴിയാത്ത അവശരായ വിശ്വാസികളെ സെയിന്റ് ജോർജ് കത്തീഡ്രലിലെത്തി പോപ്പ് ആശീർവദിച്ചു. മാർപാപ്പയുടെ കരസ്പർശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നവരിൽ സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ പത്തനംതിട്ട സ്വദേശി സ്റ്റീവെന്ന പത്തുവയസ്സുകാരനുമുണ്ടായിരുന്നു.യു.എ.ഇ ആചരിക്കുന്ന സഹിഷ്ണുതാ വർഷം അന്വർത്ഥമാക്കി പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം.

മത സാഹോദര്യ സംഗമത്തിലൂടെയും സംവാദാത്മക സദസ്സുകളിലൂടെയും ശ്രദ്ധേയമാവുകയാണ് സന്ദർശനം. ലോകത്ത് സഹിഷ്ണുതയും സഹവർത്തിത്വവും ശക്തമാക്കണമെന്ന ആഹ്വാനത്തോടെയാണ് ദ്വിദിന മാനവ സാഹോദര്യ സമ്മേളനത്തിന് അബുദാബിയിൽ തിരശ്ശീല വീണത്. മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ആണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. സഹിഷ്ണുതാ രാജ്യമായി യു.എ.ഇയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതും ഇത്തരം പ്രവർത്തനങ്ങളാണെന്നും സമ്മേളനം വിലയിരുത്തി. സഹിഷ്ണുതക്ക് മന്ത്രാലയം രൂപീകരിച്ച് മന്ത്രിയെ ചുമതലപ്പെടുത്തിയതു ലോകത്തുതന്നെ ആദ്യമാണെന്നും മഹത്താനായ നേട്ടമായാണ് ഇതിനെ കാണുന്നതെന്നും സമ്മേളനം വിലയിരുത്തി.

ഹിദായ സെൻറർ, ഫോറം ഫോർ പ്രമോട്ടിങ് പീസ് ഇൻ മുസ്ലിം സൊസൈറ്റി, ദ് മുസ്ലിം കൌൺസിൽ ഓഫ് എൽഡേഴ്സ്, സവാബ് സെന്റർ തുടങ്ങിയ കേന്ദ്രങ്ങൾ സമാധാനം ഉറപ്പുവരുത്താൻ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മകൾക്കുള്ള ഉദാഹരണങ്ങളാണ്.

Read More >>