സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് പോപുലര്‍ ഫ്രണ്ട്; എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്

വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു.

സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് പോപുലര്‍ ഫ്രണ്ട്; എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട ഓഫ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ്. ആഭ്യന്തര വകുപ്പിന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു. സംഘടനയുടെ നിരവധി ഭാരവാഹികളില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ പ്രതിഷേധങ്ങള്‍ക്കായി 120 കോടി രൂപ സംഘടന അക്കൗണ്ട് വഴി കൈമാറിയിരുന്നു എന്ന ആരോപണമുണ്ടായിരുന്നു. ഇത് ശരിയല്ല എന്നും ഏതന്വേഷണത്തെ നേരിടാനും സംഘടന ഒരുക്കമാണ് എന്നും ഈയിടെ പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.

നേരത്തെ, പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന ഘടകത്തിന്റെ അക്കൗണ്ടില്‍ നിന്നു അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്സിങ് എന്നിവര്‍ക്ക് പണം നല്‍കിയെന്നാണ് ചില ചാനലുകള്‍ ആരോപിച്ചിരുന്നു. ഹാദിയാ കേസ് നടത്തിപ്പിന്റെ വക്കീല്‍ ഫീസിനത്തില്‍ 2017ല്‍ നല്‍കിയ തുകയാണിത് എന്ന് പോപുലര്‍ ഫണ്ട് വിശദീകരിച്ചിരുന്നു.

Next Story
Read More >>