പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് മിനിമം ബാലന്‍സ് 50ല്‍ നിന്ന് 500 രൂപയാക്കി

post office minimum balance increased

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് മിനിമം ബാലന്‍സ് 50ല്‍ നിന്ന് 500 രൂപയാക്കി

തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസായി 500 രൂപ സൂക്ഷിക്കണം. ഇല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കും. ഓരോ വർഷവും 100 രൂപ വീതമാണ് സർവീസ് ചാർജായി ഈടാക്കുക. നേരത്തെ മിനിമം ബാലൻസായി 50 രൂപയായിരുന്നു വേണ്ടിയിരുന്നത്. 3 വർഷം മിനിമം ബാലൻസ് ഇല്ലാതിരുന്നാൽ അക്കൗണ്ട് റദ്ദാക്കും. വർഷത്തിൽ ഒരു ഇടപാടെങ്കിലും നടത്തണമെന്ന നിബന്ധനയുമുണ്ട്.

ഡിസംബറിനു മുൻപു മിനിമം ബാലൻസ് 500 രൂപയാക്കി നിലനിർത്താൻ അക്കൗണ്ട് ഉടമകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു വർഷം സൗജന്യമായി ലഭിക്കുന്ന ചെക് ലീഫുകളുടെ എണ്ണം 10 ആയി കുറച്ചു. അധിക ചെക് ലീഫിനു പണം അടയ്ക്കണം. എ.ടി.എം കാർഡിനു വാർഷിക ഫീസ് ഈടാക്കിത്തുടങ്ങുമെന്നും സൂചനയുണ്ട്. സാധാരണക്കാർക്കു സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ 2018 ലാണു തപാൽ വകുപ്പ് സേവനം ആരംഭിച്ചത്.

രാജ്യത്ത് ഏതാണ്ട് 1.5 ലക്ഷം തപാൽ ഓഫിസുകളിലായി 9 കോടി അക്കൗണ്ടുകളുണ്ടെന്നാണു കണക്ക്. 500 കോടി രൂപയിലേറെ നിക്ഷേപമുണ്ട്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐ.പി.പി.ബി) ഇടപാടുകളിലെ നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടില്ല.

Read More >>