കേരളത്തിലെ പത്തു പേര്‍ക്കു കൂടി അന്താരാഷ്ട്ര സാധുതയുള്ള പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കേഷന്‍

യാട്ടിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (വൈഎഇ) അന്താരാഷ്ട്ര സാധുതയുള്ള സര്‍ട്ടിഫിക്കേഷന്‍ 350 എച്ച്പി വരെ ശക്തിയുള്ള ഔട്ട്‌ബോഡ് ബോട്ടുകള്‍ ഓടിയ്ക്കാനുള്ളത് .കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥ് സര്‍ട്ടിഫിക്കേഷനുകള്‍ വിതരണം ചെയ്തു. 2018-ലെ പ്രളയത്തില്‍ 263 പേരെയാണ് കെഡബ്ല്യുഎസ്ഒയുടെ പരിശീലനം ലഭിച്ചവര്‍ രക്ഷപ്പെടുത്തിയത്.

കേരളത്തിലെ പത്തു പേര്‍ക്കു കൂടി അന്താരാഷ്ട്ര സാധുതയുള്ള പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കേഷന്‍ലക്ഷ്മി ദിവാകര മേനോന് ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥ് സര്‍ട്ടിഫിക്കേഷന്‍ സമ്മാനിക്കുന്നു

കൊച്ചി: കേരളത്തിലെ പത്തു പേര്‍ക്കു കൂടി അന്താരാഷ്ട്ര സാധുതയുള്ള പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൊച്ചി ബോള്‍ഗാട്ടിയിലെ ഇന്റര്‍നാഷനല്‍ മറീനയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥ് സര്‍ട്ടിഫിക്കേഷനുകള്‍ വിതരണം ചെയ്തു. രണ്ട് വര്‍ഷ കാലാവധിയുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍പ് ലഭിച്ചിട്ടുള്ള 20 പേര്‍ക്ക് ചടങ്ങില്‍ വെച്ച് പുതുക്കി നല്‍കുകയുമുണ്ടായി. പുതുതായി സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരും ഉള്‍പ്പെടുന്നു.

കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനക്ഷേ വകുപ്പിനു കീഴിലുള്ള യാട്ടിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (വൈഎഐ) അന്താരാഷ്ട്ര സാധുതയുള്ള സര്‍ട്ടിഫിക്കേഷന്‍ 350 എച്ച്പി വരെ ശക്തിയുള്ള ഔട്ട്‌ബോഡ് ബോട്ടുകള്‍ ഓടിയ്ക്കാനുള്ള അംഗീകാരമാണ്.

വൈഎഐയുടെ അക്രെഡിറ്റേഷനുള്ള കേരള വാട്ടര്‍സ്‌പോര്‍ട്‌സ് ആന്‍ഡ് സെയിലിംഗ് ഓര്‍ഗനൈസേഷനാണ് (കെഡബ്ല്യുഎസ്ഒ) കേരളത്തില്‍ ഇതിനാവശ്യമായ പരിശീലനം നല്‍കി വരുന്നത്. നിലവില്‍ രാജ്യമൊട്ടാകെ വൈഎഐയ്ക്കുള്ള പത്ത് അംഗീകൃത കേന്ദ്രങ്ങളില്‍ കേരളത്തിലെ ഏക കേന്ദ്രമാണ് കെഡബ്ല്യുഎസ്.ഒയുടേത്.

രാജ്യത്ത് അന്താരാഷ്ട്ര സാധുതയുള്ള പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ നാവികസേനാ മേധാവി തലവനായുള്ള വൈഎഐയ്ക്കു മാത്രമേ അധികാരമുള്ളു. ഉള്‍നാടന്‍ ജലാശയങ്ങളിലും കായലുകളിലും മാത്രമല്ല കടലിലും ലോകത്തെവിടെ വേണമെങ്കിലും പവര്‍ ബോട്ടുകള്‍ ഓടിയ്ക്കാനുള്ള അനുമതിയാണ് ഈ സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, പാരീസ് ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഇന്റര്‍നാഷനല്‍ സെയിലിംഗ് ഫെഡറേഷന്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, യുകെയിലെ റോയല്‍ യാട്ടിംഗ് അസോസിയേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയാണ് യാട്ടിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

2009-ല്‍ സ്ഥാപിക്കപ്പെട്ടതു മുതല്‍ ഇതുവരെ 600-ലേറെപേര്‍ക്ക് തങ്ങള്‍ പരീശീലനം നല്‍കിക്കഴിഞ്ഞതായി കെഡബ്ല്യുഎസ്ഒ പ്രസിഡന്റ് കമാന്‍ഡര്‍ (റിട്ട.) ജോസ് വര്‍ഗീസ് പറഞ്ഞു. സുരക്ഷ, രക്ഷപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ഇതിന്റെ കരിക്കുലം. അതുകൊണ്ടു തന്നെ നീണ്ടകടല്‍ത്തീരവും ഉള്‍നാടന്‍ ജലാശയങ്ങളുമുള്ള കേരളത്തില്‍ ഹോബി എന്നതിനേക്കാള്‍ വലിയ സാധ്യതയുള്ളതാണ് ഈ പരിശീലനവും സര്‍ട്ടിഫിക്കേഷനുമെന്ന് അദ്ദേഹം പറഞ്ഞു. 2018-ലെ പ്രളയത്തില്‍ 263 പേരെയാണ് കെഡബ്ല്യുഎസ്ഒയുടെ പരിശീലനം ലഭിച്ചവര്‍ രക്ഷപ്പെടുത്തിയത്.

കേരളത്തില്‍ ഔട്ട്‌ബോഡ് (പുറത്ത് എന്‍ജിന്‍ ഘടിപ്പിച്ച) ബോട്ടുകള്‍ ധാരാളമുണ്ടെങ്കിലും അവ ലോകത്ത് എവിടെ വേണമെങ്കിലും ഓടിയ്ക്കാന്‍ അനുമതിയുള്ളവര്‍ വളരെ കുറവാണെന്ന് മുഖ്യപരിശീലകനും ക്യാപ്റ്റന്‍ ഓഫ് ബോട്‌സുമായ ജോളി തോമസ് ഇ. പറഞ്ഞു.

Read More >>