മോദിയെ പ്രകീര്‍ത്തിച്ച് പ്രശാന്ത് കിശോര്‍; ഹൗഡി മോദി തന്ത്രപരം

തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.എസ് പ്രസിഡണ്ടിന് അര്‍ത്ഥഗര്‍ഭമായ ശക്തി നല്‍കുന്ന നീക്കമായിരുന്നു ഇതെന്ന് കിഷോര്‍ അഭിപ്രായപ്പെട്ടു.

മോദിയെ പ്രകീര്‍ത്തിച്ച് പ്രശാന്ത് കിശോര്‍; ഹൗഡി മോദി തന്ത്രപരം

കൊല്‍ക്കത്ത: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമൊന്നിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി ഷോയെ പ്രശംസിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിശോര്‍. തന്ത്രപരവും വിദഗ്ദ്ധവുമായ നീക്കം എന്നാണ് ഇപ്പോള്‍ മമതയുടെ സഹായായി പ്രവര്‍ത്തിക്കുന്ന കിഷോര്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.എസ് പ്രസിഡണ്ടിന് അര്‍ത്ഥഗര്‍ഭമായ ശക്തി നല്‍കുന്ന നീക്കമായിരുന്നു ഇതെന്ന് കിഷോര്‍ അഭിപ്രായപ്പെട്ടു.

ആഹ്‌ളാദാരവങ്ങളോടെയാണ് മോദിയെയും ട്രംപിനെയും ഹൂസ്റ്റണിലെ അമ്പതിനായിരത്തോളം വരുന്ന ഇന്ത്യയ്ക്കാര്‍ വരവേറ്റത്.

ഇത്തവണ ട്രംപ് സര്‍ക്കാറാണ് (അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍) എന്ന് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. നൂറ് കോടിയിലേറെ വരുന്ന ഇന്ത്യന്‍ കുടുംബത്തിന് ട്രംപിനെ പരിചയപ്പെടുത്താന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ്. സഹോദരങ്ങളേ, ഈ യു.എസ് പ്രസിഡണ്ട് ഇന്ത്യയുടെ സുഹൃത്താണ്. ട്രംപ് യു.എസ് സമ്പദ് വ്യവസ്ഥയെ ഒരിക്കല്‍ക്കൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. യു.എസിനു വേണ്ടിയും ലോകത്തിനു വേണ്ടിയും അദ്ദേഹം ഒരുപാട് നേടി. നമ്മള്‍, ഇന്ത്യയ്ക്കാര്‍ ട്രംപുമായി ബന്ധപ്പെട്ടു കിടക്കുന്നു- മോദി പ്രകീര്‍ത്തിച്ചു.

Read More >>