രാഹുലും മമതയും ഇമ്രാന്‍ഖാനെ കാത്തിരിക്കുന്നു; വ്യാജ വാര്‍ത്തയും ചിത്രങ്ങളും അവസാനിക്കുന്നില്ല

ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എന്ന തലക്കെട്ടിലാണ് പുതിയ വ്യാജ ചിത്രം പ്രചരിക്കുന്നത്

രാഹുലും മമതയും ഇമ്രാന്‍ഖാനെ കാത്തിരിക്കുന്നു;  വ്യാജ വാര്‍ത്തയും ചിത്രങ്ങളും അവസാനിക്കുന്നില്ല

ബി.ജെ.പി അനുകൂല സാമൂഹ്യമാദ്ധ്യമ പേജുകള്‍ വ്യാജചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തുടരുന്നു. ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എന്ന തലക്കെട്ടിലാണ് പുതിയ വ്യാജ ചിത്രം പ്രചരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.


2019 ഏപ്രില്‍ നാലിന് പാക് ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും ഇമ്രാന്‍ ഖാനും നടത്തിയ യോഗത്തിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് രാഹുലിനും മമതയ്ക്കുമെതിരെ പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു. പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഏപ്രില്‍ ഏഴിന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഈ ഫോട്ടോ 4500 ലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ടു.



പാക് പ്രധാനമന്ത്രി സൈനിക മേധാവിയുമായി ചര്‍ച്ച നടത്തുന്ന മുറിയുടെ മൂലയില്‍ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുന്ന രീതിയിലാണ് രാഹുലിനേയും മമതയേയും എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ' നിങ്ങള്‍ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നത് പാകിസ്താനുവേണ്ടി വോട്ടു ചെയ്യുന്നതിനു തുല്യമാണ്. ഫോട്ടോ ശ്രദ്ധിക്കു, പാക് അടിമകള്‍ മൂലയ്ക്ക് ഇരിക്കുന്നുണ്ട്.' എന്ന് കന്നഡയില്‍ അടിക്കുറുപ്പ് നല്‍കിയിട്ടുണ്ട്.

രാഹുലിനും മമതയ്ക്കും പുറമേ പഞ്ചാബ് മന്ത്രി നവജ്യോദ് സിങ് സിദ്ദു, ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരെയും ഫോട്ടോയില്‍ കാണാം. മുറിക്ക് പുറത്ത് നിസ്‌കരിക്കുന്ന കെജരിവാളും ഫോട്ടോയിലുണ്ട്.

Read More >>